സൂര്യയുടെ പിറന്നാള്‍ ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ മലയാളത്തിലെ പ്രമുഖനടിയും! വീഡിയോ വൈറല്‍!!
ജൂലൈ 23 നാണ് സൂര്യയുടെ പിറന്നാള്‍.
മലയാളത്തിലെ മമ്മുക്കയെ പോലെയാണ് തമിഴ് നടന്‍ സൂര്യ. പ്രായം കൂടുന്നതിനനുസരിച്ച് ഗ്ലാമര്‍ കൂടി വരുന്ന താരങ്ങളിലൊരാളാണ്. മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ സൂര്യയ്ക്ക് ആരാധകരുണ്ട്. ജൂലൈ 23 സൂര്യയുടെ പിറന്നാള്‍ ആയിരുന്നു. അതിനാല്‍ തന്നെ ഇന്നലെ സൂര്യയുടെ ആരാധകര്‍ വലിയ ആഘോഷത്തോടെ തന്നെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.
കേരളത്തിലും സൂര്യയ്ക്ക് വലിയ ആരാധക നിരയാണ് ഉള്ളത്. അക്കൂട്ടത്തില്‍ നടി അനുശ്രീയും ഉണ്ട്. സൂര്യയുടെ വലിയ ആരാധികയായ അനുശ്രീ ഇന്നലെ കൊട്ടരക്കരയില്‍ വെച്ച് സൂര്യയുടെ ഫാന്‍സ് അസോസിയേഷനൊപ്പം കേക്ക് മുറിച്ചു കൊണ്ടാണ് സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അനുശ്രീ തന്റെ ഫേസ്ബുക്കിലുടെ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
അതിനിടെ തമിഴിലും വലിയ രീതിയില്‍ തന്നെയാണ് സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. സൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ രണ്ട് പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. ' താനെ സേര്‍ന്ത കൂട്ടം' എന്ന സിനിമയിലെ പോസ്റ്ററായിരുന്നു പിറന്നാള്‍ സമ്മാനമായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.


Click it and Unblock the Notifications