സൈമ അവാര്‍ഡ്‌സില്‍ തിളങ്ങി അനുശ്രീയും! നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുശ്രീ. നായികയായും സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മധുരരാജയാണ് അനുശ്രീയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയത്.

ചിത്രത്തിലെ വാസന്തി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. മധുരരാജയ്ക്ക് പിന്നാലെ അടുത്തിടെ നടന്ന സൈമ അവാര്‍ഡ്‌സിലും അനുശ്രീ തിളങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങിലാണ് അനുശ്രീയും തിളങ്ങിയത്.
സ്റ്റീവ്‌ലെസ് ബ്ലൗസും സാരിയും അണിഞ്ഞാണ് നടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അനുശ്രീ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ഇത്തവണ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങള്‍ സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മലയാളം, തമിഴ് സിനിമയിലെ അവാര്‍ഡുകള്‍ ഒരേ
വേദിയില്‍ വെച്ചായിരുന്നു വിതരണം ചെയ്തത്.


Click it and Unblock the Notifications