തണുത്തുറഞ്ഞ ഒരു പളളിനീരാട്ടെന്ന് അനുശ്രീ, വൈറലായി പുതിയ ചിത്രങ്ങള്‍
ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനുശ്രീ. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഭാര്യ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഡയമണ്ട് നെക്ലേസിന് പിന്നാലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അനുശ്രീ തിളങ്ങിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ താരം അഭിനയിച്ചു.

അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. അനുശ്രീയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് അനുശ്രീ എത്തിയിരുന്നു. അതേസമയം അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇത്തവണ സ്വിമ്മിംഗ് പൂളില്‍ നിന്നുളള ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. തേയിലക്കാടിന് നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റിലെ സ്വിമ്മിംഗ് പൂളില്‍ 16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പളളിനീരാട്ട് എന്നും നടി കുറിച്ചു. നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അനുശ്രീ. ഇരുപത്തഞ്ചിലധികം സിനിമകളില്‍ അനുശ്രീ തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു.
കൂടാതെ നിരവധി ടിവി റിയാലിറ്റി ഷോകളിലും പരിപാടികളിലും നടി ഭാഗമായി. മുന്‍പ് സിനിമകളിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നേടിയിരുന്നു താരം. അനുശ്രീയുടെതായി മുന്‍പ് പുറത്തിറങ്ങിയ ഗ്ലാമറസ് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്ഥിരം സങ്കല്‍പ്പങ്ങളെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചശേഷം അന്ന് അനുശ്രീ കുറിച്ചു, നാടന്‍ ലുക്കിലുളള കഥാപാത്രങ്ങളിലൂടെയാണ് നടിയെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. എന്നാല്‍ പിന്നീട് മോഡണ്‍ ലുക്കിലുളള ചിത്രങ്ങളും പങ്കുവെച്ച് ഇതും തനിക്ക് ഇണങ്ങുമെന്ന് നടി കാണിച്ചുതന്നു.


Click it and Unblock the Notifications