ബോള്‍ഡ് ലുക്കില്‍ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്! തരംഗമായി ചിത്രങ്ങള്‍
ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് നടി അനുശ്രീ. വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്താറുണ്ട്. ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ മലയാളത്തിലേക്ക് എത്തിയ താരം തുടര്‍ന്ന് ശ്രദ്ധേയ സിനിമകള്‍ ചെയ്തുകൊണ്ടാണ് മുന്നേറത്. സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം അനുശ്രീ മോളിവുഡില്‍ തിളങ്ങിയിരുന്നു.

ലോക് ഡൗണ്‍ കാലത്ത് അനുശ്രീയുടെതായി വന്ന മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏറെക്കാലത്തിന് ശേഷം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. അനുശ്രീയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ബോള്‍ഡ് ലുക്കിലുളള പുത്തന്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുശ്രീ എത്തിയിരിക്കുന്നത്. ജാക്കറ്റില്‍ ആണ് അനുശ്രീ ബോള്‍ഡ് ലുക്ക് കൊണ്ടുവന്നിരിക്കുന്നത്. സുതാര്യമായ വസ്ത്രത്തില്‍ അലങ്കാര പണികള്‍ തീര്‍ത്ത ഡിസൈന്‍ ജാക്കറ്റാണ് നടി ധരിച്ചിരിക്കുന്നത്. പേസ്റ്റല്‍ നിറത്തിലുളള വസ്ത്രങ്ങളാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്. മുന്‍പും സമൂഹ മാധ്യമങ്ങളില്‍ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുശ്രീ പങ്കുവെച്ചിരുന്നു.
അന്ന് ഷര്‍ട്ടും മുണ്ടും ഉടുത്തുകൊണ്ടുളള അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വീടിനടുത്തുളള അമ്പലപ്പറമ്പില്‍ വെച്ചുളള ഫോട്ടോഷൂട്ടായിരുന്നു മുന്‍പ് അനുശ്രീ പങ്കുവെച്ചിരുന്നത്. നേരത്തെ വീട്ടുവളപ്പില്‍ ഒരു കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്ന് കുറിച്ചും അനുശ്രീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരി സ്വദേശിയാണ് അനുശ്രീ.
സിനിമാ തിരക്കുകള്‍ക്കിടെയിലും നാട്ടില്‍ നിന്നുളള ചിത്രങ്ങളും പങ്കുവെക്കാറുളള താരമാണ് അനുശ്രീ. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ നായികയായി മധുരരാജ എന്ന ഹിറ്റ് ചിത്രത്തിലും നടി തിളങ്ങിയിരുന്നു. പ്രതി പൂവന്‍ കോഴി, മൈ സാന്റ തുടങ്ങിയ സിനിമകളായിരുന്നു അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം സിനിമകളില്‍ അഭിനയിച്ച താരമാണ് അനുശ്രീ. ഇരുപത്തഞ്ചിലധികം സിനിമകളില്‍ അനുശ്രീ മലയാളത്തില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications