ഞാന്‍ കെട്ടിക്കോട്ടെ, ആരാധകന്‌റെ ചോദ്യത്തിന് അനുശ്രീയുടെ കിടിലന്‍ മറുപടി വൈറല്‍

By Midhun Raj

നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി അനുശ്രീ എത്തിയിരുന്നു. ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

സിനിമയില്‍ ഇപ്പോഴും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നടിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. മുന്‍പ് തന്‌റെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ ഇട്ടവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അനുശ്രീ നല്‍കിയത്.

കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം

കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം തന്നെ തന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട് അനുശ്രീ. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തിന് തുടര്‍ന്ന് ലാല്‍ജോസ് ചിത്രത്തില്‍ അവസരം ലഭിക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ കരിയറില്‍ ഇരുപത്തഞ്ചിലധികം ചിത്രങ്ങളിലാണ് നടി വേഷമിട്ടത്.

2019ല്‍ പുറത്തിറങ്ങിയ

2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മൈ സാന്റയാണ് അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മധുരരാജയില്‍ പ്രധാന റോളില്‍ നടി എത്തിയിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ വാസന്തി എന്ന കഥാപാത്രമായാണ് നടി അഭിനയിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം

അതേസമയം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ആരാധകന്‌റെ ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു. കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അനുശ്രീയോട് ചോദിച്ച് ആരാധകര്‍ എത്തി. ഇതിനിടെ ഒരാള്‍ നടിയോട് ചോദിച്ചത് ഞാന്‍ കെട്ടിക്കോട്ടെ എന്നായിരുന്നു.

മറുപടിയായി കെട്ടിക്കോളൂ

മറുപടിയായി കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു അനുശ്രീ കുറിച്ചത്. ആരാ വേണ്ടാ എന്ന് പറഞ്ഞേ എന്നും അനുശ്രീ ചോദിച്ചു. കറന്റ് ക്രഷ് ആരാണെന്നായിരുന്നു അടുത്ത ആളുടെ ചോദ്യം. കെഎസ്ഇബി എന്നാണ് അനുശ്രീ മറുപടി കൊടുത്തത്. ഇപ്പോഴത്തെ മൊബൈല്‍ റിംഗ് ടോണിനെ കുറിച്ച് ചോദിച്ചപ്പോള്‍ നമശിവായ എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്തു നടി.

മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ

മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരെയും ഒരേപോലെ ഇഷ്ടം എന്നാണ് നടി മറുപടി നല്‍കിയത്. അതേസമയം സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അതിഥിയായും വിധികര്‍ത്താവായുമൊക്കെ ആണ് അനുശ്രീ ടിവി പരിപാടികളില്‍ എത്തിയത്. സൂര്യ ടിവിയിലെ വിവെല്‍ ആക്ടീവ് ഫെയര്‍ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ ശ്രദ്ധിക്കപ്പെട്ടത്. 2011ലായിരുന്നു ഈ പരിപാടി സംപ്രേക്ഷണം ചെയ്തത്. ഷോയില്‍ വിധികര്‍ത്താവായി ലാല്‍ജോസ് പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് സംവിധായകന്റെ ഡയമണ്ട് നേക്ലേസില്‍ നായികയായുളള അവസരം അനുശ്രീക്ക് ലഭിച്ചത്.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X