നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള ഗുണങ്ങള്‍ പലതെന്ന് അനുശ്രീ! കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട തതാരങ്ങളിലൊരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് അടുത്തിടെ താരമെത്തിയിരുന്നു. 8 വര്‍ഷം മുന്‍പായിരുന്നു ആ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. അരുണേട്ടാ സന്തോഷായില്ലേ എന്ന ഡയലോഗ് ഇന്നും പ്രേക്ഷകര്‍ ചോദിക്കാറുണ്ട്.

ആദ്യമായി ലൊക്കേഷനിലേക്ക് പോയതിനെക്കുറിച്ചും ക്യാമറയെ അഭിമുഖീകരികരിച്ചതിനെക്കുറിച്ചുമായിരുന്നു അനുശ്രീ പറഞ്ഞത്. അങ്ങനെയൊരവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഇങ്ങനെയൊന്നും ആവില്ലായിരുന്നുവെന്നായിരുന്നു താരം കുറിച്ചത്. അനുശ്രീയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ കുടുംബത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്, പലഹാരങ്ങള്‍, പഴങ്ങള്‍ ബാക്കി വഴിയെ പറയാം, അടിപൊളിയാണെന്നായിരുന്നു അനുശ്രീയുടെ ക്യാപ്ഷന്‍. പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Anusree

നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നാളത്തെന്നെ അങ്ങോട്ടേക്ക് വരാനുള്ള പ്ലാനുണ്ടെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ബാക്കി ആ പാവത്തിന് കൊടുക്കണേയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ബാക്കി കൂടി പറയാനായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. സഹോദരന്‍രെ പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരുന്നു താരം മുന്‍പ്.സഹോദരന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്.

ബുള്ളറ്റ് ചോദിച്ചപ്പോള്‍ അണ്ണന്‍ തന്നില്ലെന്ന് മുന്‍പ് അനുശ്രീ പറഞ്ഞിരുന്നു. ഒരു റൗണ്ട് തരുമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ട നീ അത് കൊണ്ട് കാശ്മീര്‍ വരെ പോയിട്ട് വരുമെന്നായിരുന്നു അണ്ണന്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് ഷെഡ്ഡില്‍ തന്നെ വെച്ച് ഫോട്ടോയെടുത്തത്. അതീവ ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായും താരമെത്തിയിരുന്നു.

Anusree

നാടന്‍ വേഷങ്ങളിലെ കഥാപാത്രങ്ങളായാണ് താന്‍ മിക്കപ്പോഴും എത്താറുള്ളത്. ഇടയ്ക്ക് മോഡേണ്‍ വേഷങ്ങളും ആവാം, കണ്ട് പരിചയമില്ലാത്തത് കൊണ്ടായിരിക്കാം ഇത് ചേര്‍ച്ചയില്ലാത്തത് പോലെ നിങ്ങള്‍ക്ക് തോന്നുന്നതെന്നായിരുന്നു താരം പറഞ്ഞത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞുള്ള ചിത്രങ്ങളുമായും അനുശ്രീ എത്തിയിരുന്നു.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X