twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി അനുശ്രീ, സദാചാര ആങ്ങളമാർക്കുള്ള മറുപടിയാണ് ഈ ക്യാപ്ഷന്‍

    |

    റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരേറെയാണ്. അവരിലൊരാളാണ് അനുശ്രീയും. ലാല്‍ ജോസായിരുന്നു അനുശ്രീയെ ബിഗ് സ്‌ക്രീനിലേക്ക് പരിചയപ്പെടുത്തിയത്. ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു താരത്തിന്റെ വരവ്. അരുണേട്ടാ എന്നുള്ള വിളിയും രാജശ്രീയായുള്ള അഭിനയത്തിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാടന്‍ വേഷത്തില്‍ മാത്രമല്ല മോഡേണ്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരവും താരത്തിന ലഭിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം.

    സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. മോഡേണ്‍ വേഷത്തില്‍ കാണുമ്പോഴെല്ലാം വിയോജിപ്പുകള്‍ അറിയിച്ച് ആരാധകരെത്താറുണ്ട്. സ്ഥിരം അത്തരം വേഷങ്ങളില്‍ കാണുന്നതിനാലാണ് അങ്ങനെ തോന്നുന്നതെന്നാണ് താരം മറുപടി നല്‍കാറുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം വെക്കേഷന്‍ ആഘോഷിക്കുകയാണ് താരം. നടിയുടെ പുതിയ ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

    ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത് എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പം നിൽക്കുകയാണ് എന്നുമായിരുന്നു താരം കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിനും ക്യാപ്ഷനും കമന്‍റുകളുമായെത്തിയത്.

    Anusree

    ഇതായിരിക്കും അടുത്ത വാര്‍ത്തയെന്നായിരുന്നു ഒരാളുടെ കമന്‍റ്. അടിപൊളി ചേച്ചി,സദാചാര ആങ്ങളമാർക്കുള്ള നല്ല മറുപടിയാ....ചോദിക്കും മുന്നേ അവർക്ക് ഉത്തരം കിട്ടി. ലെ ഓൺലൈൻ മാധ്യമങ്ങൾ: ഇതിപ്പോ ലാഭായല്ലോ, ഓൺലൈൻ ആങ്ങളമാർക്ക് ഒരു പൊങ്കാല തുടങ്ങി നിരവധി കമന്‍റുകളായിരുന്നു പോസ്റ്റിന് കീഴിലുള്ളത്.

    Recommended Video

    അഭിനയം മാത്രമല്ല അനുശ്രീ ഒരു നല്ല ഗായിക കൂടിയാണ്, വീഡിയോ കാണൂ | filmibeat Malayalam

    സുഹൃത്തായ മഹേഷിനും സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റുമാരായ സജിത്തിനും സുജിത്തിനുമൊപ്പമായാണ് അനുശ്രീ യാത്ര പോയത്. മൂന്നാറിലെ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ നേരത്തെയും താരം പങ്കുവെച്ചിരുന്നു.

    Read more about: anusree അനുശ്രീ
    English summary
    Actress Anusree shares swimming pool photos with friends, her caption went trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X