സിനിമയിലെ ആ നടിയുടെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്‌, എന്ത് വസ്ത്രം ധരിച്ചാലും അത് മോശമായി തോന്നില്ല: അപര്‍ണ

By Midhun Raj

മഹേഷിന്‌റെ പ്രതികാരം എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അപര്‍ണ ബാലമുരളി. ഫഹദ് ഫാസില്‍ നായകനായ സിനിമയിലെ ജിംസി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. നായികയായും സഹനടിയായുമൊക്കെ അപര്‍ണ പിന്നീട് മോളിവുഡില്‍ തിളങ്ങി. സണ്‍ഡേ ഹോളിഡേ, മായാനദി, ബിടെക്ക് പോലുളള സൂപ്പര്‍ഹിറ്റ് സിനിമകളിലും നടി എത്തിയിരുന്നു. മലയാളത്തിനൊപ്പം തമിഴ് സിനിമകളും ചെയ്ത താരത്തിന് സുരറൈ പോട്രു എന്ന സിനിമയാണ് കോളിവുഡില്‍ വലിയ വഴിത്തിരിവായത്.

ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

സൂര്യ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രശംസ നേടാന്‍ നടിക്ക് സാധിച്ചു. അതേസമയം മലയാളത്തിലും തമിഴിലും തിളങ്ങിയ അപര്‍ണ ബാലമുരളി താന്‍ എറ്റവും കൂടുതല്‍ ആരാധിക്കുന്ന നടി ആരാണെന്ന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍

ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍ ആണ് തന്‌റെ ഇഷ്ടതാരമെന്നാണ് അപര്‍ണ വെളിപ്പെടുത്തിയത്. ദീപിക പദുകോണ്‍ എന്ന നടിയോട് എനിക്ക് വല്ലാത്ത ഇഷ്ടമാണെന്ന് അപര്‍ണ പറയുന്നു. അവര്‍ എന്ത് വസ്ത്രം ധരിച്ചാലും അത് മോശമായി തോന്നില്ല. ദീപികയുടെ സിനിമകള്‍ എല്ലാം തന്നെ എനിക്ക് ഇഷ്ടമാണ്. അത്രയും എന്നെ ആകര്‍ഷിച്ച മറ്റൊരു നടിയില്ലെന്ന് പറയാം.

സിനിമയിലെ അവരുടെ സ്‌ക്രീന്‍ പ്രസന്‍സ്

സിനിമയിലെ അവരുടെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്. ദീപിക പദുകോണിനെ സിനിമയില്‍ കണ്ടിരിക്കാന്‍ മാത്രമല്ല അല്ലാതെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്താല്‍ തന്നെ അതിനൊരു പ്രത്യേകതയാണ്, നടി പറയുന്നു. ജീവിതത്തില്‍ മറ്റൊരാളാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ആഗ്രഹിക്കുക ദീപിക പദുകോണ്‍ ആകണമെന്നായിരിക്കും. അത്രത്തോളം എനിക്ക് ഇഷ്ടമുളള ലേഡീയാണ് അവര്‍ അഭിമുഖത്തില്‍ അപര്‍ണ ബാലമുരളി പറഞ്ഞു.

അതേസമയം വിനീത് ശ്രീനിവാസന്‍ നായകനായ

അതേസമയം വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലാണ് നായികയായി അപര്‍ണ തുടക്കം കുറിച്ചത്.
പിന്നാലെ 2016ല്‍ ദിലീഷ് പോത്തന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ മഹേഷിന്‌റെ പ്രതികാരം പുറത്തിറങ്ങുകയായിരുന്നു. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിന് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു ഇത്.

ഫഹദിനൊപ്പം അപര്‍ണ ബാലമുരളിയ്ക്കും

ഫഹദിനൊപ്പം അപര്‍ണ ബാലമുരളിയ്ക്കും മഹേഷിന്‌റെ പ്രതികാരം കരിയറില്‍ നേട്ടമായി മാറി. സിനിമ മറ്റ് ഭാഷക്കാരും ഏറ്റെടുത്തിരുന്നു. സുരറൈ പോട്രിന് മുന്‍പ് വരെ മഹേഷിന്‌റെ പ്രതികാരത്തിലെ പ്രകടനത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സുരറൈ പോട്രു അപര്‍ണയുടെ കരിയറില്‍ ലഭിച്ച വലിയ അവസരമായിരുന്നു. സൂര്യയുടെ നായികയായും തെന്നിന്ത്യയില്‍ ഒന്നടങ്കം ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് സാധിച്ചു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഉലയാണ് നടിയുടെതായി അണിയറയില്‍

ഉലയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. അടുത്തിടെയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. അഭിനയത്തിനൊപ്പം പിന്നണി ഗായികയായും തിളങ്ങിയ താരമാണ് അപര്‍ണ. മഹേഷിന്‌റെ പ്രതികാരം, ഒരു മുത്തശ്ശി ഗദ, പാവ, ഏട്ട് തോട്ടകള്‍, സണ്‍ഡേ ഹോളിഡേ തുടങ്ങിയ സിനിമകളിലെല്ലാം പാട്ടുകള്‍ പാടി നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X