അപര്‍ണ ഗോപിനാഥ് ചോദിക്കുന്നു, മുടിയെന്തിന്?
എബിസിഡി എന്ന ചിത്രത്തിലെ മധുമിതയെ ഓര്‍മ്മയില്ലേ? ബോയിക്കട്ട് ഹൈയര്‍സ്‌റ്റൈും കറുത്തകണ്ണടും ധരിച്ച് എബിസിഡിയിലെത്തിയ അപര്‍ണയെ എങ്ങനെ മറക്കും. ആ ചിത്രത്തില്‍ അപര്‍ണയുടെ ബോയിക്കട്ടായിരുന്നു സൗന്ദര്യത്തിന്റെ ഹൈലേറ്റ്. ഇപ്പോള്‍ ബൈസിക്ക്ള്‍ തീവ്‌സും മാന്നാര്‍മത്തായിയുടെ രണ്ടാം ഭാഗവും കൈക്കലാക്കിയ അപര്‍ണ ചോദിക്കുന്നു മുടിയെന്ത്, എന്തിന്?
വളരെ എളുപ്പത്തില്‍ എല്ലാം ചെയ്തു തീര്‍ക്കുന്ന ആളാണ് അപര്‍ണ ഗോപിനാഥ്. അപ്പോള്‍ പിന്നെ മുടിക്ക് വേണ്ടി അധികം സമയം ചെലവഴിക്കാന്‍ ഒട്ടും താത്പര്യവുമില്ല. മാത്രമല്ല അപര്‍ണയുടെ മുടിയുടെ സൗന്ദര്യവും ഈ ബോയിക്കട്ട് തന്നെ. മുടി നീട്ടിവളര്‍ത്തിയാല്‍ അതിന് വേണ്ടി അധിക്കസമയം ചെലവഴിക്കാനും അത് ശ്രദ്ധിക്കാനും സ്‌റ്റൈലാക്കാനൊന്നും തനിക്ക് പറ്റില്ലെന്നാണ് അപര്‍ണ പറയുന്നത്.

ഇങ്ങനെ ബോയിക്കട്ടാകുമ്പോള്‍ അതിനെ അധികം ശ്രദ്ധിക്കേണ്ടെന്ന് മാത്രമല്ല വെറുതെ സമയം പാഴാകില്ലെന്നും അപര്‍ണ പറയുന്നു. പക്ഷേ എബിസിഡി പോലെയായിരിക്കില്ല ഇനി വരാനൊരുങ്ങുന്ന രണ്ട് ചിത്രങ്ങളിലെന്നും അപര്‍ണ വ്യക്തമാക്കിയിട്ടുണ്ട്. ബൈസിക്കള്‍ തീവ്‌സിലും മന്നാര്‍ മത്തായിയിലും വളരെ വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്യുന്നത്. എബിസിഡിയില്‍ നിന്നും വളരെ വ്യത്യസ്ത ഹെയര്‍സ്റ്റൈലായിരിക്കും രണ്ടിലും.
എന്തായാലും പെണ്‍കുട്ടികള്‍ക്ക് മുട്ടറ്റംവരെയുള്ള മുടിയാണ് സൗന്ദര്യം എന്ന് പറയുന്നവര്‍ക്ക് അപര്‍ണയുടെ കാഴ്ചപാട് ഒരു പാഠമായിരിക്കട്ടെ. പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യത്തിനും സമയലാഭത്തിനും ഏറ്റവും ഗുണം ബോയിക്കകട്ടാണ്?


Click it and Unblock the Notifications











