അര്‍ച്ചന കവി ആദ്യമായി ടാറ്റു കുത്തുന്ന വീഡിയോ.. അലറി കരഞ്ഞോ, വേദന കടിച്ചമര്‍ത്തിയോ?
വിവാഹത്തിന് ശേഷം അര്‍ച്ചന കവി പൂര്‍ണമായും സിനിമാ ലോകത്ത് നിന്ന് മാറി നില്‍ക്കുകയാണ്. യാത്രകളിലും പുസ്തകം വായിക്കുന്നതിലുമൊക്കെയാണ് ഇപ്പോള്‍ ശ്രദ്ധ. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അര്‍ച്ചനയുടെ പോളിസി...
അങ്ങനെ ചെയ്യാന്‍ ഭയന്ന കാര്യം അര്‍ച്ചന കവി ചെയ്തു. ശരീരത്തില്‍ ടാറ്റു കുത്തി. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭര്‍ത്താവ് അഭിഷ് മാത്യുവും അര്‍ച്ചനയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ഇടത് തോളില്‍ കുത്തി
ഇടത് തോളിലാണ് അര്‍ച്ചന ടാറ്റു കുത്തിയത്. വലിയ ബഹളമൊന്നും ഉണ്ടാക്കിയിട്ടില്ല. പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു എന്നും. എന്നാല്‍ പുരികം ത്രഡ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അത്രയും വേദന മാത്രമേ ഉള്ളൂ എന്നും അര്‍ച്ഛന പറയുന്നു.

ഭര്‍ത്താവ് കൂടെ തന്നെ
അഭിഷ് അര്‍ച്ചനയ്‌ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ടാറ്റു കുത്തുമ്പോള്‍ അര്‍ച്ചന അഭിയുടെ കൈ മുറുകെ പിടിച്ചു. അതിനിടയില്‍ അര്‍ച്ഛന ടാറ്റു കുത്തില്ല എന്ന് പറഞ്ഞ് അഭിഷ് സുഹൃത്തുക്കളുമായി ബെറ്റ് വയ്ക്കുന്നതും കാണാം.

അഭിഷ് മാത്യു
ശ്രദ്ധിക്കപ്പെട്ട സ്റ്റാന്റ്അപ്പ് കൊമേഡിയനാണ് അഭിഷ് മാത്യു. ടെലിവിഷന്‍ ഷോകളിലൂടെയും അഭിനഷ് ഏറെ പരിചിതനാണ്.

സിനിമയില്‍ അര്‍ച്ചന
നീലത്താരമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവിയുടെ തുടക്കം. ആദ്യ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടിങ്ങോട്ട് അര്‍ച്ചനയ്ക്ക് കാലിടറി. മമ്മി ആന്റ മി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

വിവാഹത്തോടെ ടാറ്റ ബൈബൈ
വിവാഹത്തോടെ അര്‍ച്ചന സിനിമ ഉപേക്ഷിച്ചു. കളിക്കൂട്ടുതകാരനായ അഭിഷ് മാത്യുവുമായുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുകയായിരുന്നു.

വിവാഹ ശേഷം
വിവാഹ ശേഷം അര്‍ച്ചന ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. യാത്രകളും ഗവേഷണങ്ങളുമൊക്കെയായി. ഇത് ആരാധകരുമായി പങ്കുവയ്ക്കാന്‍ ഒരു യുട്യൂബ് വെബ്‌സൈറ്റും താരം അരംഭിച്ചു.
വീഡിയോ കാണൂ
ഇനി അര്‍ച്ചന കവി ടാറ്റു കുത്തുന്ന വീഡിയോ കാണാം.. ടാറ്റും കുത്തുന്നവര്‍ക്ക് ഈ വീഡിയോ ധൈര്യം പകരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അച്ഛനോടും അമ്മയോടും പറയാതെയാണത്രെ അര്‍ച്ചന ടാറ്റു കുത്തിയത്.


Click it and Unblock the Notifications