സുഹൃത്തുക്കൾ വളരെ കൂളായി സംസാരിക്കുന്നു!! സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുത്തുമായി അർച്ചന കവി
ആർത്തവത്തേക്കാൾ തെട്ടാൽ പൊള്ളുന്ന ഒരു ടോപ്പിക്കാണ് സ്വയംഭോഗം.
പുരേഗാനവാദികളുടെ നാടാണ് കേരളം എന്നാൽ ചില വാക്കുകളും പ്രയോഗങ്ങളും കേൾക്കുമ്പോൾ ചിലരുടെ നെറ്റി ചുളിയും. വർഷങ്ങൾക്കു മുൻപ് സ്ത്രീകൾ പറയാൻ മടിച്ചിരുന്ന ഒരു വാക്കായിരുന്നു മെൻസ്സ് അല്ലെങ്കിൽ ആർത്തവം. സ്കൂളിലായാലും പുറത്ത് ഓഫീസിലായാലും ആർത്തവത്തെ കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ അൽപം ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി ജനറേഷൻ മാറിയപ്പോൾ സത്രീകളുടെ കാഴ്ചപ്പാടുകളിലും മാറ്റം സംഭവിച്ചു. ഇന്ന് വളരെ നിസ്സാരമായി പുരുഷന്മാരായ സഹപ്രവർത്തകരോടും സഹപാഠികളോടും വളരെ കൂളായി ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നു.

ആർത്തവത്തേക്കാൾ തെട്ടാൽ പൊള്ളുന്ന ഒരു ടോപ്പിക്കാണ് സ്വയംഭോഗം. ഇന്നും പലരും അതിനെ കുറിച്ചു പറയാനും ചർച്ച ചെയ്യാനും ഭയപ്പെടുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയും ബ്ലോഗറുമായ അർച്ചന കവിയുടെ ബ്ലോഗാണ്. താരത്തിന്റെ ബ്ലോഗ് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ. താരത്തിന്റെ ഈക്കുറിയിലെ തുറന്നെഴുത്ത് സ്വയംഭോഗത്തെ കുറിച്ചാണ്. ഭർത്താവും സുഹൃത്തുക്കളുമായുള്ള ചർച്ചയുടെ റിസൾട്ടാണ് നടിയുടെ ബ്ലോഗ്.

തന്റെ കാഴ്ചപ്പാട്
തന്റെ കാഴ്ചപ്പാടിലുളള സംഭവം എന്നുളള ആമുഖത്തോടെയാണ് സ്വയംഭോഗ ചർച്ചയെ കുറിച്ച് താരം തുടങ്ങിയിരിക്കുന്നത്. ഏതു സംഭവത്തിനും മൂന്ന് കാഴ്ചപ്പാടുകളുണ്ട്. ഒന്ന എന്റേത് മറ്റൊന്ന് നിന്റേത് മൂന്നാമത്തത് യാഥാർഥ്യം. ഈ ഒരു സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് താൻ വിവരിക്കുന്നതെന്നും അർച്ചന ആമുഖമായി കുറിച്ചു. ഇതിനു ശേഷമാണ് താരം ടോപ്പിക്കിലേയ്ക്ക് കടന്നത്.

സുഹൃത്തുക്കൾ നിസ്സാരമായി പറഞ്ഞു
വിചിത്രമായ സ്ഥലങ്ങളിൽവെച്ച് സ്വയംഭോഗം ചെയ്ത കഥകൾ തന്റെ സുഹൃത്തുക്കൾ എത്ര ലാഘവത്തോടെയാണ് തുറന്നു പറഞ്ഞത്. അവരുടെ തുറന്നു പറച്ചിലുകൾ തന്നിൽ അസ്വസ്ഥതയല്ല അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. വളരെ ഈസിയായിട്ടാണ് പുരുഷൻമാർ ഇത്തരം കാര്യങ്ങൾ പങ്കുവെയ്ക്കുന്നതെന്നു അർച്ചന ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരം ചർച്ചക്കിടയിൽ ഇന്നത്തെ കാലത്ത് ജീവിക്കുന്ന പുരോഗമനവാദിയായി സ്ത്രീ എന്ന നിലയിൽ കൂളാണ് ഇരിക്കേണ്ടി വന്നെന്നും അർച്ച പറയുന്നുണ്ട്.

സ്ത്രീയും പുരുഷനും തമ്മിൽ തുറന്നു സംസാരിക്കില്ല
രണ്ട് പുരുഷന്മാർ ഈ വിഷയത്തെ കുറിച്ച് വളരെ ലാഘവത്തോടെ സംസാരിക്കുന്നുണ്ട്. എന്നാൽ ഒരു സ്ത്രീയും പുരുഷനും ഇതിനെ കുറിച്ച് ഒരു അക്ഷരം പോലും ചര്ഡച്ച ചെയ്യാറില്ല. പുരുഷന്മാർ വളരെ ലാഘവത്തോടെ പറയുന്ന സ്വയംഭോഗം ഇന്നും സ്ത്രീകൾക്ക് ഭയമാണ്. അതേസമയം ആർത്തവത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന താൻ ഈ വിഷയത്തിൽ എന്ത് സംസാരിക്കണമെന്ന് പോലും ചിന്തിച്ചിട്ടില്ലെന്നും അർച്ചന ബ്ലോഗിൽ കുറിയ്ക്കുന്നുണ്ട്.

ആകാംക്ഷയോടെ ആരാധകർ
ആൺസുഹൃത്തുക്കളുടെ തുറന്നു പറച്ചിലുകൾക്കൊടുവിൽ അർച്ചനയുടെ അനുഭവം കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ബ്ലോഗ് അവസാനിക്കുന്നത്. പോസ്റ്റീവ് പ്രതികരണമാണ് അർച്ചനയുടെ ബ്ലോഗിന് ലഭിക്കുന്നത്. അടുത്ത ഭാഗം എന്ന് പ്രസിദ്ധികരിക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്. വലിയൊരു വിഭാഗത്തിൽ ആകാംക്ഷ നില നിർത്തികൊണ്ടാണ് ബ്ലോഗ് അവസാനിക്കുന്നതെന്നാണ് വായനക്കാരിൽ ചിലർ പറയുന്നത്. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ


Click it and Unblock the Notifications











