പൃഥ്വിരാജിന്റെ പുറകില്‍ കവര്‍ പിടിച്ച് നിന്ന പെണ്‍കുട്ടി ഞാനായിരുന്നു! കരിയറിലെ കഷ്ടപ്പാടിനെ പറ്റി നടി അര്‍ഥന

ഗോകുല്‍ സുരേഷിന്റെ നായികയായിട്ടാണ് നടി അര്‍ഥന ബിനു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മുദ്ദുഗൗ എന്ന ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിലും തമിഴിലുമൊക്കെ അര്‍ഥന അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ ഷൈലോക്കിലും ശ്രദ്ധേയമായൊരു വേഷത്തില്‍ അര്‍ഥന അഭിനയിച്ചു. ഇടയ്ക്ക് തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടി ഇടയ്ക്ക് ചെറിയ ചെറിയ ഗ്യാപ്പുകൡലാണ് അഭിനയിച്ചിരുന്നത്.

സിനിമയില്‍ മനഃപൂര്‍വ്വം താന്‍ ഗ്യാപ്പൊന്നും എടുക്കാറില്ലെന്ന് പറയുകയാണ് അര്‍ഥനയിപ്പോള്‍. അറിയാതെ സംഭവിച്ച് പോകുന്നതാണ് അതൊക്കെ. മാത്രമല്ല സിനിമയിലേക്ക് എത്തിപ്പെട്ടതിന് പിന്നില്‍ വലിയ കഷ്ടപ്പാടും വേദനയുമൊക്കെ ഉണ്ടെന്ന് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ അര്‍ഥന പറയുന്നു.

 arthana

ആഡ് ഫിലിമില്‍ അഭിനയിച്ചത് കണ്ടപ്പോഴാണ് സിനിമയിലേക്ക് സാന്ദ്ര ചേച്ചി വിളിക്കുന്നത്. അതുപോലെഫോട്ടോ കണ്ടിട്ട് തെലുങ്ക് സിനിമയിലേക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ വിജയിച്ചിട്ടുള്ളത് കൊണ്ടാണ് എടുത്ത് പറയുന്നത്. അതല്ലാതെ ഒരുപാട് വര്‍ഷങ്ങളായി നമ്മള്‍ കഷ്ടപ്പെട്ട് കൊണ്ടേയിരിക്കുകയാണ്. അതൊന്നും ആരും അറിയാത്തതാണ്.

വേറൊരു രീതിയില്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെയും രക്ഷപ്പെടാനായി ദൈവമോ യൂണിവേഴ്‌സോ നല്‍കിയ അവസരങ്ങളായിരിക്കും ഇതൊക്കെ. ഞാനൊരു ചാനലില്‍ അവതാരകയായി നിന്നപ്പോള്‍ അതിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് പുതുമുഖ നായികയെ തേടുന്നതിനെ പറ്റി പറയുന്നത്. അദ്ദേഹം സാന്ദ്ര ചേച്ചിയോടും പറഞ്ഞിരുന്നു. അങ്ങനെയാണ് ആ സിനിമയുടെ ഓഡിഷന് പോകുന്നത്.

ചില കാര്യങ്ങള്‍ വര്‍ക്കാവുന്നു. ചിലത് വര്‍ക്കാവുന്നില്ല. അതിന് മുന്‍പ് ഒരുപാട് സിനിമകള്‍ക്ക് വേണ്ടിയുള്ള ഓഡിഷന് ഞാന്‍ പോയിരുന്നു. അതുപോലെ അറിയപ്പെടാതെ പോയ ഒരുപാട് പരിപാടികളിലും ഞാന്‍ അവതാരകയായി ജോലി ചെയ്തിട്ടുണ്ട്. വളരെ ചെറിയ മിന്നിമായുന്ന വേഷങ്ങളിലും ഞാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്യാണ്‍ സില്‍ക്ക്‌സിന്റെ ഓണത്തിന്റെ പരസ്യത്തില്‍ ഞാന്‍ പൃഥ്വിരാജ് സാറിന്റെ പുറകില്‍ കവര്‍ പിടിച്ച് നില്‍ക്കുക വരെ ചെയ്തിട്ടുണ്ടെന്നും അര്‍ഥന പറയുന്നു.

 arthana

ഞാന്‍ സിനിമയിലേക്ക് തിരിച്ച് വരികയാണോ, കംബാക്ക് ആണോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. മുത്തുഗൗ കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് ഷൈലോക്ക് വരുന്നത്. അത് കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം കിട്ടിയത്.

ഓരോ സിനിമകള്‍ കഴിഞ്ഞിട്ടും നാല് വര്‍ഷത്തെ ഗ്യാപ്പിന് ശേഷമാണ് അടുത്ത പടം കിട്ടുന്നത്. എന്താണ് നാല് വര്‍ഷമിങ്ങനെ കൃത്യമായി വരുന്നതെന്ന് എനിക്ക് അറിയില്ല. ഇനി നാല് വര്‍ഷം കഴിഞ്ഞിട്ടേ എനിക്കൊരു സിനിമ കിട്ടുകയുള്ളോ എന്നെനിക്ക് അറിയില്ലെന്നും അര്‍ത്ഥന പറയുന്നു.

ഏറ്റവും പുതിയതായി അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയിലാണ് നടി അഭിനയിച്ചിരിക്കുന്നത്. ഈ സിനമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ തിരക്കുകൡലായിരുന്നു നടി.

നടി എന്നതിലുപരി മലയാള നടന്‍ വിജയ്കുമാറിന്റെ മകള്‍ കൂടിയാണ് അര്‍ഥന. പിതാവുമായി അകന്ന് താമസിക്കുകയാണെന്നും ചില പ്രശ്‌നങ്ങളുണ്ടെന്നും മുന്‍പും നടി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സിനിമാ ഇന്‍ഡസ്ട്രിയില്‍ മറ്റൊരാളുടെ പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അര്‍ഥന പറയാറുള്ളത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X