»   » ലൈംഗിക ചുവയുള്ള സംസാരം, സംവിധായകനെതിരെ പരാതി നല്‍കിയ ആ നടി ആര്യ ആണോ ?

ലൈംഗിക ചുവയുള്ള സംസാരം, സംവിധായകനെതിരെ പരാതി നല്‍കിയ ആ നടി ആര്യ ആണോ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഹണീബി ടു വിന്റെ സെറ്റില്‍ വച്ച് ഒരു നടിയ്ക്ക് മോശമായ അുഭവമുണ്ടായി എന്നും, സംവിധായകനും നടനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ആ നടി പരാതി നല്‍കി എന്നും കഴിഞ്ഞ ദിവസം രാവിലെയാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

വാര്‍ത്ത പുറത്ത് വന്നത് മുതല്‍ നടി ആര്യയുടെ സ്വസ്ഥത നശിച്ചു. സംവിധായകന്‍ ജീന്‍ പോളിനും സംഘത്തിനുമെതിരെ പരാതി നല്‍കിയ ആ നടി ആര്യ ആണോ എന്നാണ് പലരുടെയും ചോദ്യം. ഇക്കാര്യം ചോദിച്ച് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആര്യയ്ക്ക് ഫോണ്‍ കോളോട് ഫോണ്‍ കോള്‍ തന്നെ!!

ആ നടി ആര്യയോ

ലൈംഗിക ചുവയുള്ള സംസാരിച്ചു എന്നും പ്രതിഫലം നല്‍കിയില്ല എന്നും പറഞ്ഞ് സംവിധായകനും നടനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ഹണീബി ടു വില്‍ അഭിനയിച്ച ഒരു നടി പരാതി നല്‍കി എന്നാണ് വാര്‍ത്തകള്‍ വന്നത്. ആ നടി ആര്യ ആണോ എന്നാണ് ചോദ്യം.

ആര്യയ്ക്ക് ഫോണ്‍

ഇക്കാര്യം അന്വേഷിച്ച് പലരും ആര്യയെ ഫോണില്‍ വിളിക്കുന്നു. പരാതിക്കാരിയായ ആ ഹണീബി നടി ആര്യ ആണോ, എന്താണ് സെറ്റില്‍ സംഭവിച്ചത് എന്നൊക്കെയാണ് വിളിക്കുന്ന ആളുകള്‍ക്ക് അറിയേണ്ടത്.

മറുപടി പറഞ്ഞ് മടുത്തു

ഫോണ്‍ വിളിക്കുന്നവരോട് മറുപടി പറഞ്ഞ് ആര്യ മടുത്തു. ആ നടി ഞാനല്ല.. ഞാനല്ല ഞാനല്ല.. എന്ന്.. ഓരോരുത്തരോടായി ഇനി മറുപടി പറയാന്‍ പറ്റാത്തത് കൊണ്ട് ആര്യ ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി, ആ നടി ഞാനല്ല എന്ന് വ്യക്തമാക്കി.

ആര്യയുടെ പോസ്റ്റ്

പരാതിക്കാരിയായ ആ താരം ഞാനല്ല. ഞാനെന്തിന് പരാതി നല്‍കണം. ആ സിനിമയില്‍ അഭിനയിച്ച നിരവധി താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. വളരെ സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി രണ്ടിന്റെ സെറ്റില്‍. ലൊക്കേഷനിലുള്ള മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു- ആര്യ എഴുതി.

ആര്യ ഹണീബിയില്‍

ഹണീബി ആദ്യ ഭാഗത്ത് ആര്യ ഉണ്ടായിരുന്നില്ല. വിവാഹത്തോടെ സിനിമാ ലോകം വിട്ട അര്‍ച്ചന കവിയ്ക്ക് പകരക്കാരിയായിട്ടാണ് ഹണീബി 2 ദ സെലിബ്രേഷനില്‍ ആര്യ എത്തിയത്. പരാതിക്കാരിയായ നടിയ്ക്ക് വളരെ ചെറിയൊരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സംവിധായകന്റെ അച്ഛനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്ത ലാല്‍ പറഞ്ഞത്.

English summary
Actress Arya clear the rumor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam