വിഷമഘട്ടത്തില്‍ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്,ജന്മദിന സന്തോഷം പങ്കുവെച്ച് ആശ ശരത്ത്
നടിയായും നര്‍ത്തകിയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ആശാ ശരത്ത്. മിനിസ്‌ക്രീനില്‍ തിളങ്ങിയ ശേഷമായിരുന്നു നടി സിനിമയിലേക്ക് എത്തിയത്. ദൃശ്യം എന്ന ചിത്രത്തിലെ ഐജി വേഷം ആശാ ശരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ആശാ ശരത്ത്. സിനിമകള്‍ക്ക് പുറമെ നൃത്തവേദികളിലും ആശാ ശരത്ത് തിളങ്ങിയിരുന്നു. യുഎഇയില്‍ സ്ഥിര താമസമാക്കിയ നടിക്ക് നൃത്ത വിദ്യാലയവും സ്വന്തമായുണ്ട്. ലോക് ഡൗണ്‍ കാലം നാട്ടിലായിരുന്നു കുടുംബത്തോടൊപ്പം ആശ ശരത്ത് ചെലവഴിച്ചത്.

ലോക് ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടി വീട്ടില്‍ തന്നെ തങ്ങിയത്. അതേസമയം ആശാ ശരത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഈ വര്‍ഷത്തെ ജന്മദിനം നാട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ താരത്തിന് ഇന്ന് 45 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.
അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശ ശരത്ത് ഫേസ്ബുക്കില്‍ എത്തിയത്. "എന്റെ എറ്റവും പ്രിയപ്പെട്ടവരോടൊപ്പം ഈ ജന്മദിനത്തില്‍ ചെലവഴിക്കാനായത് ഏറെ അനുഗ്രഹമായി കാണുന്നു. എന്റെ ജന്മദിനത്തില്‍ സ്‌നേഹാശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഈ വിഷമഘട്ടത്തില്‍ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്. ആശ ശരത്ത് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കുടുംബത്തിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. പെരുമ്പാവൂര്‍ സ്വദേശിനിയാണ് ആശാ ശരത്ത്. വിഎസ് കൃഷ്ണന്‍കുട്ടി നായരുടെയും പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സുമതിയുടെയും മകളാണ്.

ദുബായില്‍ എഞ്ചിനിയറായ ശരത്താണ് ആശ ശരത്തിന്റെ ഭര്‍ത്താവ്. ഉത്തര, കീര്‍ത്തന എന്നാണ് മക്കളുടെ പേര്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ആശ ശരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. സീരിയല്‍ ശ്രദ്ധിക്കപ്പെട്ടതോടെ നടിക്ക് സിനിമകളിലും അവസരം ലഭിച്ചു. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെ ആശ ശരത്ത് മലയാളത്തില്‍ അഭിനയിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ്, കന്നഡ റീമേക്കുകളിലും ആശാ ശരത്ത് തന്നെയായിരുന്നു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടര്‍ന്ന് കമല്‍ഹാസനൊപ്പം തമിഴില്‍ തൂങ്കാവനത്തിലും അനുഷ്‌കാ ഷെട്ടിക്കൊപ്പം തെലുങ്കില്‍ ബാഗ്മതി എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications