നുണപ്രചരണങ്ങളെയും അതിജീവിച്ച് കൂടെ നിന്നവരോട് നന്ദിയുണ്ട്! ആരോടും പരിഭവമില്ലെന്ന് നടി ആശ ശരത്ത്

നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ആശ ശരത്ത്. സീരിയലിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് വെള്ളിത്തിരയില്‍ മിന്നുന്ന തലത്തിലേക്ക് നടി വളര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടിയ്‌ക്കെതിരായി ചില വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

തനിക്കെതിരായിട്ടുള്ള നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം പ്രചരിച്ചതിലൊന്നും സത്യമില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല വാര്‍ത്ത കുറിപ്പ് അടക്കം പുറത്ത് വിട്ട് കൊണ്ടാണ് നടി സത്യം ബോധ്യപ്പെടുത്തിയിരിക്കുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

asha-sharath

'നന്ദി, സ്‌നേഹിച്ചവര്‍ക്കും ഒപ്പമുണ്ടായവര്‍ക്കും... കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങള്‍ ചമച്ച വ്യാജ വാര്‍ത്തകളെയും നുണപ്രചരണങ്ങളെയും അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം കൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.

കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും തനിക്ക് പരിഭവം തെല്ലുമില്ല. ഒരു സ്ഥാപിത താല്‍പര്യക്കാരെയും നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം, സ്‌നേഹത്തോടെ ആശ ശരത്ത് എന്നും പറഞ്ഞാണ് നന്ദി രേഖപ്പെടുത്തി കൊണ്ട് നടി എഴുതിയിരിക്കുന്നത്. ഇതിനൊപ്പം (വാര്‍ത്ത സംബന്ധിച്ച് കമ്പനി പുറപ്പെടുവിച്ച വിശദീകരണവും നടി കൊടുത്തിരുന്നു.)

സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിങ്ങനെയാണ്...

'ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവര്‍ മൈല്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇന്‍സൈറ്റ് എന്നീ സ്ഥാപനങ്ങളുമായി ആശ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ഈ നോട്ടസ് പ്രസിദ്ധീകരിക്കുന്നതാകുന്നു.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. നടി ആശ ശരത്ത് ടി സ്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയര്‍ ഹോള്‍ഡറോ, ഡയറക്ടര്‍ ബോര്‍ഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.

asha-sharath

പ്രാണാ ഇന്‍സൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമില്‍ നര്‍ത്തകിയും, ആര്‍ട്ടിസ്റ്റും എന്ന നിലയില്‍ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തില്‍ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകള്‍ ഷൂട്ട് ചെയ്ത് കല ഓണ്‍ലൈന്‍ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നല്‍കി എന്നതല്ലാതെ അവര്‍ക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ല എന്ന വിവരം അറിയിക്കുന്നു.

ഞങ്ങളുടെ മേല്‍ പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയില്‍ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ അവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു... എന്നുമാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

അതേ സമയം ആശ ശരത്തിന് പിന്തുണ രേഖപ്പെടുത്തി കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നാണ് ഒരാള്‍ നടിയോട് പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ വിഷമിക്കേണ്ടതില്ലെന്നും സത്യം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്നും ആശയോട് ആരാധകര്‍ പറയുന്നു.

More from Filmibeat

Read more about: asha sharath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X