ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ ആ കഥാപാത്രം എപ്പോഴും പ്രിയപ്പെട്ടത്, തുറന്നുപറഞ്ഞ് അസിന്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അസിന്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടി വിവാഹ ശേഷം സിനിമ വിട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം തന്നെ ബോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. അസിന്റെ കരിയറില്‍ പുറത്തിറങ്ങിയ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗജിനി, നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അസിനും കാഴ്ചവെച്ചത്. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഗജിനിയില്‍ കല്‍പ്പന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്.

അതേസമയം ഗജിനി റിലീസ് ചെയ്ത് പതിനഞ്ച് വര്‍ഷമായതിനെ കുറിച്ച് അസിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമാണ് കല്‍പ്പനയെന്ന് കുറിപ്പില്‍ അസിന്‍ പറയുന്നു. ഗജിനിയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അസിന്റെ പുതിയ കുറിപ്പ് വന്നത്. കല്‍പ്പന തനിക്ക് വളരെ സ്‌പെഷ്യലാണെന്നും എല്ലാവരോടും സനേഹമുണ്ടെന്നും ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോടും നന്ദിയും സ്‌നേഹവുമുണ്ടെന്നും അസിന്‍ കുറിച്ചു.
2005 സെപ്റ്റംബര്‍ 19നായിരുന്നു സുര്യയും അസിനും ഒന്നിച്ച ഗജിനി തിയ്യേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ഹാരിസ് ജയരാജ് ഒരുക്കിയ ഗജിനിയിലെ പാട്ടുകളും വലിയ രീതിയില്‍ തരംഗമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സൂര്യ ചിത്രത്തിന് ലഭിച്ചിരുന്നത്. ഗജിനിക്ക് പിന്നാലെയാണ് തമിഴിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി അസിന്‍ മാറിയത്.
പ്രമുഖ വൃവസായി രാഹുല്‍ ശര്‍മ്മയെ ആയിരുന്നു നടി വിവാഹം കഴിച്ചിരുന്നത്. 2016ലാണ് ഇരുവരും വിവാഹിതരായിരുന്നത്. ഹൗസ്ഫുള്‍ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്.തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ശേഷമുളള തങ്ങളുടെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇതില്‍ മകള്‍ അറിനൊപ്പമുളള ചിത്രങ്ങളും ഉണ്ടാവാറുണ്ട്.


Click it and Unblock the Notifications