താരപുത്രിയുടെ ഫോട്ടോ ആദ്യമായി പുറത്ത് വിട്ടു! അസിന്റെ മാലാഖയ്ക്ക് പിറന്നാള്‍, ചിത്രങ്ങള്‍ കാണാം!!

കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബോളിവുഡ് നടിയായി മാറിയ സുന്ദരിയാണ് അസിന്‍. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കും അവിടെ നിന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലുമായി തിളങ്ങിയ അസിന്‍ 2015 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. 2016 ല്‍ വിവാഹം കഴിഞ്ഞതോടെ നടി പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നിന്നിരുന്നു.

കഴിഞ്ഞ വര്‍ഷം അസിന് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അസിന്റെ പിറന്നാളിന് തൊട്ടടുത്ത ദിവസമായിരുന്നു മകളുടെ ജനനം. ഇത്തവണ അമ്മയും മകളും ഒന്നിച്ച് പിറന്നാള്‍ ആഘോഷത്തിലാണ്. ആഘോഷത്തിനിടെ താരപുത്രിയുടെ ചിത്രങ്ങള്‍ ആദ്യമായി കുടുംബം പുറത്ത് വിട്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ അസിന്‍ തന്നെയാണ് ഫോട്ടോസ് പുറത്ത് വിട്ടത്.

 നടി അസിന്‍

നടി അസിന്‍

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെ 2001 ലായിരുന്നു അസിന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. 2003 ല്‍ തെലുങ്ക് സിനിമയിലേക്കും അസിന്‍ അരങ്ങേറ്റം നടത്തിയിരുന്നു. തമിഴിലെത്തിയതോടെയാണ് അസിന്റെ കരിയര്‍ മാറി മറിഞ്ഞത്. തമിഴില്‍ നിര്‍മ്മിച്ച ഗജനി ഹിറ്റായിരുന്നു. ഗജനിയുടെ ഹിന്ദി വേര്‍ഷനില്‍ ആമിര്‍ ഖാന്റെ നായികയായി ഹിന്ദിയിലേക്കും അസിന്‍ പോയിരുന്നു. ആദ്യ സിനിമ സൂപ്പര്‍ ഹിറ്റായതോടെ ഹിന്ദിയില്‍ കൈനിറയെ സിനിമകളായിരുന്നു അസിന് ലഭിച്ചിരുന്നത്.

 വിവാഹത്തോടെ മാറി

വിവാഹത്തോടെ മാറി

2015 ല്‍ ഓള്‍ ഈസ് വെല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു അവസാനമായി അസിന്‍ അഭിനയിച്ചത്. 2016 ജനുവരി 19 നാണ് ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയുമായിട്ടുള്ള അസിന്റെ വിവാഹം കഴിഞ്ഞത്. ആദ്യം ഹിന്ദു ആചാര പ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരുന്നു അസിന്റെ വിവാഹം. മുംബൈയില്‍ സുഹൃത്തുക്കള്‍ക്കും മറ്റുമായി വലിയൊരു വിരുന്ന് സത്കാരവും സംഘടിപ്പിച്ചിരുന്നു. വിവാഹത്തോടെ പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നിന്ന അസിന് 2017 ഓക്ടോബര്‍ 24 ന് ഒരു മാലാഖ കുഞ്ഞ് കൂടി ജനിച്ചിരുന്നു.

അസിന്റെ പിറന്നാള്‍

അസിന്റെ പിറന്നാള്‍

1985 ഒക്ടോബര്‍ 26 ന് ജനിച്ച അസിന്‍ ഇന്ന് തന്റെ മുപ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അസിന്റെ മാത്രമല്ല ഒക്ടോബര്‍ 24 ന് മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരകുടുംബം. ഇത്രയും നാള്‍ ക്യാമറ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ച് നിര്‍ത്തിയെങ്കിലും ഒന്നാം പിറന്നാളിനാണ് അസിന്റെ മകളുടെ ഫോട്ടോയും പേരും കുടുംബം പുറത്ത് വിട്ടത്. അസിന്റെയും രാഹുലിന്റെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് മകള്‍ക്ക് അരിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

 പുറത്ത് വന്ന ചിത്രങ്ങള്‍

പുറത്ത് വന്ന ചിത്രങ്ങള്‍

രാഹുല്‍ ശര്‍മ്മയായിരുന്നു ഇത്തവണ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. മുന്‍പ് വിവാഹവാര്‍ഷികത്തിന് കുഞ്ഞിന്റെ കാലില്‍ വിവാഹമോതിരം അണിയിച്ച് കൊണ്ടുള്ള ചിത്രം മാത്രമായിരുന്നു അസിന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരുണ്ട്. മൂന്നാം വിവാഹവാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് കൂടുതലൊന്നും ചോദിക്കാന്‍ ഇല്ലെന്നും അന്ന് ഫോട്ടോയ്ക്ക് താഴെ അസിന്‍ കുറിച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തെ കുറിച്ചുള്ള വാര്‍ത്തയും അതിമനോഹരമായ ചിത്രത്തോടൊപ്പമായിരുന്നു അസിന്‍ പങ്കുവെച്ചത്.

തിരിച്ച് വരുമോ?

തിരിച്ച് വരുമോ?

തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന പിന്നീട് ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ അസിന്‍ കുടുംബിനിയായി കഴിയുകയാണ്. അസിന്‍ സിനിമയിലേക്ക് തിരിച്ച് വരുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മകള്‍ കൂടി വന്നതോടെ അസിന്റെ തിരിച്ച് വരവ് ഉടന്‍ ഉണ്ടാവില്ലെന്ന സൂചനയാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X