»   » അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്നലെ നടന്ന താര സംഘടന അമ്മയുടെ യോഗത്തില്‍ ഏവരും കാത്തിരുന്നത് നടി ആക്രമിക്കപ്പെട്ടതിന് ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള അമ്മയുടെ നിലപാട് എന്താണെന്ന് അറിയാനായിരുന്നു. എന്നാല്‍ സംഭവം യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് മാത്രമല്ല മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരും തമ്മിലുള്ള വാക്‌പോരായിരുന്നു അരങ്ങേറിയത്.

വിവാഹം കഴിക്കാന്‍ പേടിക്കണോ? കാഴ്ച്ചപാട് വ്യക്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി!!!

അക്കൂട്ടത്തില്‍ താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും മൗനമാണ് മറ്റൊരു സവിശേഷത. യോഗത്തിനിടെ മുകേഷ്, ഗണേശ് കുമാര്‍, ദേവന്‍ എന്നിവരെല്ലാം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയും അതിനിടെ ബഹളം വരെ നടന്നിരുന്നെങ്കിലും വേദിയിലിരുന്ന മമ്മുട്ടിയും മോഹന്‍ലാലും ഒരു തരത്തിലും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു.

അമ്മയുടെ യോഗം

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഇന്നലെ താര സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നത്.

വിവാദം ചര്‍ച്ചയായില്ല

കേരളം കാത്തിരുന്നത് ഇന്നലത്തെ അമ്മയുടെ യോഗത്തില്‍ നടിയുടെയും ദിലീപിന്റെയും പേരില്‍ അരങ്ങേറുന്ന വിവാദ വിഷയം ചര്‍ച്ചയാവുമെന്നായിരുന്നു. എന്നാല്‍ യോഗത്തില്‍ അത് ചര്‍ച്ചയായിരുന്നില്ല.

താരരാജാക്കന്മാരുടെ മൗനം

യോഗത്തില്‍ ശ്രദ്ധിക്കപ്പെട്ടത് താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും മൗനമായിരുന്നു. ഇരുവരും വിഷയത്തില്‍ എന്തെങ്കിലും സംസാരിക്കുമെന്ന് കാത്തിരുന്നെങ്കിലും രണ്ടു പേരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.

വാക് തര്‍ക്കം

അമ്മയുടെ യോഗത്തിലെടുത്ത തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരും സിനിമാക്കാരും തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടേണ്ട അവസ്ഥയായിരുന്നു.

മുകേഷും ഗണേശ് കുമാറും

വാര്‍ത്ത സമ്മേളനത്തില്‍ ഏറ്റവുമതികം പ്രതികരണങ്ങളുണ്ടായത് നടന്‍ മുകേഷ്, ഗണേശ് കുമാര്‍ എന്നിവരുടെ ഭാഗത്ത് നിന്നുമായിരുന്നു. നടന്‍ ദേവനും ഇക്കൂട്ടത്തിലായിരുന്നു.

ദിലീപിന്റെ പ്രതികരണം

ആദ്യമൊന്നും വിഷയത്തെക്കുറിച്ച് പ്രതികരിക്കാതിരുന്ന ദിലീപ് നടിക്കെതിരെ അമ്മയില്‍ നിന്നും വിവാദ പരാമര്‍ശങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞപ്പോള്‍ സംസാരിക്കാന്‍ തയ്യാറാവുകയായിരുന്നു.

English summary
Actress' assault issue Mohanlal and Mammootty not respond AMMA general body meeting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam