അഭിനയം തുടങ്ങിയ കാലത്തേ കാസ്റ്റിങ് കൗച്ച് നിലവിലുണ്ട്! വെളിപ്പെടുത്തലുകളുമായി അശ്വതി മേനോന്‍!

കുഞ്ചാക്കോ ബോബന്‍ ചിത്രമായ സത്യം ശിവം സുന്ദരം കണ്ട പ്രേക്ഷകരാരും അശ്വതി മേനോനെ മറന്നുകാണാനിടയില്ല. 2000 ല്‍ പുറത്തിറങ്ങിയ സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെരുവിലെ അന്ധഗായകരായ കൊച്ചിന്‍ ഹനീഫയുടെയും ഹരിശ്രീ അശോകന്റെയും സഹോദരിയായാണ് അശ്വതി വേഷമിട്ടത്. റാഫി മെക്കാര്‍ട്ടിനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അന്‍വര്‍ റഷീദിന്റെ സിനിമയിലൂടെ തന്നെയാണ് താരം തിരികെയെത്തിയത്. ഫഹദ് ഫാസില്‍ ചിത്രമായ ട്രാന്‍സില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഈ അഭിനേത്രി.

ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായിരുന്നിട്ടും പിന്നീട് താരം സിനിമയില്‍ സജീവമായിരുന്നില്ല. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ച് അശ്വതിയും പോവുകയായിരുന്നു. നാലാമെത്ത സിനിമ കഴിഞ്ഞതോടെ തമിഴില്‍ നിന്നുള്‍പ്പടെ നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരത്തിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

കാസ്റ്റിങ് കൗച്ച് അന്നേയുണ്ട്

കാസ്റ്റിങ് കൗച്ച് അന്നേയുണ്ട്

സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര സുഖകരമായ രീതിയലല്ല കാര്യങ്ങള്‍. സിനിമയ്ക്ക് പിന്നിലെ മോശം അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ അന്നേ സിനിമയിലുണ്ടായിരുന്നുവെന്ന് താരം പറയുന്നു. ഇന്നും ഇക്കാര്യത്തിന് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നത് ഖേദകരമായ കാര്യമാണ്. തിരിച്ചുവരവിനിടയിലും താന്‍ ഇക്കാര്യക്കെക്കുറിച്ച് കേട്ടിരുന്നു. എന്നാല്‍ സിനിമയിലെത്തിയ കാലത്തും ഇന്നും തനിക്ക് തന്റേതായ തീരുമാനങ്ങളും സ്വാതന്ത്രയവുമുണ്ട്. ഏത് വേണം, വേണ്ട എന്നൊക്കെ സ്വന്തമായാണ് തീരുമാനിക്കുന്നതെന്നും അശ്വതി പറയുന്നു.

ദുരനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല

ദുരനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല

താന്‍ സിനിമയിലുണ്ടായിരുന്ന കാര്യത്തും മോശം പ്രവണതകളൊക്കയുമുണ്ടായിരുന്നുവെങ്കിലും യാതൊരുവിധ ദുരനുഭവവും തനിക്കുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു. ചില സംഭവങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. വനിതാ സംഘടനയായാലും എഎംഎംഎയായാലും താരങ്ങളെ സഹായിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. സിനിമാപ്രവര്‍ത്തകരുടെ നന്മയ്ക്ക് വേണ്ടിയാണ് ഈ രണ്ട് സംഘടനകളും പ്രവര്‍ത്തിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ അഭിനയം മാറി

കുഞ്ചാക്കോ ബോബന്റെ അഭിനയം മാറി

അഞ്ചും പത്തുമല്ല 18 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് അശ്വതി സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ഇടക്കാലത്ത് സിനിമയില്‍ ഇല്ലാതിരുന്നിട്ടും ഇന്നും താരത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. അന്നത്തേതില്‍ ഇന്നത്തെ സിനിമ ഒരുപാട് മാറിയിരിക്കുന്നു. സാധാരണ രീതിയിലാണ് ഇന്ന് കഥ പറയുന്നത്. പറവ, മഹേഷിന്റെ പ്രതികാരം പോലെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാവുന്ന തരത്തിലുള്ളതാണ് ഇന്നത്തെ സിനിമ. സാങ്കേതികപരമായും സിനിമ ഒരുപാട് വളര്‍ന്നു. കുഞ്ചാക്കോ ബോബന്റെയൊക്കെ പ്രകടനവും മാറി. നടന്നെ നിലയില്‍ അദ്ദേഹം ഒരുപാട് വളര്‍ന്നുവെന്നും താരം പറയുന്നു.

ട്രാന്‍സില്‍ ഫഹദിനൊപ്പം

ട്രാന്‍സില്‍ ഫഹദിനൊപ്പം

വിവാഹത്തിന് ശേഷം നാടകവും നൃത്തപരിപാടികളുമൊക്കെയായി താന്‍ സജീവമായിരുന്നു. ഇടയ്ക്ക് സംവിധായകനായ റാഫി മെക്കാര്‍ട്ടിന്‍ വിളിച്ചിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനിടയിലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിനെക്കുറിച്ച് അറിഞ്ഞത്. ്അദ്ദേഹത്തിന്റെ ഭാര്യയും താനും ഒരുമിച്ച് പഠിച്ചവരാണ്. അന്‍വറിന്റെ അടുത്ത സിനിമയില്‍ ഒരു വേഷമുണ്ടെന്നും മുടി വെട്ടാമോയെന്നുമായിരുന്നു അവര്‍ ചോദിച്ചത്. കഥാപാത്രം നല്ലതാണെങ്കില്‍ മുടി വെട്ടാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് തന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയതെന്നും താരം പറയുന്നു.

18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചു

18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചു

റാഫിയുടെ തന്നെ ചിത്രമായ റോള്‍ മോഡല്‍സിലൂടെയാണ് താന്‍ തിരിച്ചുവന്നത്. തിരിച്ചുവരുന്നതില്‍ കുടുംബാംഗങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കിയിരുന്നു. സുഹൃത്തുക്കളും ശക്തമായ പിന്തുണയാണ് നല്‍കിയത്. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. ജോലിയും അഭിനയവുമൊക്കെയായാണ് മുന്നേറിയത്. അതിനാല്‍ത്തന്നെ അഭിനയത്തില്‍ ഇടവേളയൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും താരം പറയുന്നു.

 ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

നാടകത്തിന്റെ റിഹേഴ്‌സലും ജോലിയുമൊക്കെയായി പോവുന്നതിനിടയിലാണ് ഭര്‍ത്താവ് താനെങ്ങനെ ഈ ഓഫീസ് ജോലിയൊക്കെ ചെയ്യുന്നുവെന്ന് ചോദിച്ചത്. ഇതോടെയാണ് സിനിമയിലേക്ക് തിരികെ വരാം എന്ന് തീരുമാനിച്ചത്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടയ്ക്ക് സൂചിപ്പിക്കുമായിരുന്നു. ്ങ്ങനെയാണ് റാഫി മെക്കാര്‍ട്ടിനെ വിളിച്ചത്. അദ്ദേഹം നേരെ ഗോവയിലേക്ക് വരാനാവശ്യപ്പെടുകയായിരുന്നു. റോള്‍ മോഡല്‍സിലായിരുന്നു അപ്പോള്‍ അഭിനയിച്ചത്.

സിനിമയില്‍ നിന്നും മാറി നിന്നതിന് പിന്നിലെ കാരണം

സിനിമയില്‍ നിന്നും മാറി നിന്നതിന് പിന്നിലെ കാരണം

മലയാളത്തില്‍ മാത്രമല്ല തമിഴിലും താന്‍ അഭിനയിച്ചിരുന്നു. പഠനത്തിന്റെ ഇടവേളയിലായിരുന്നു സിനിമാഭിനയം. കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുന്നതിനിടയിലായിരുന്നു താന്‍ പഠനവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോയത്. പഠനത്തിനായിരുന്നു അന്ന് മുന്‍ഗണന നല്‍കിയത്. മാത്രവുമല്ല തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം ആവര്‍ത്തനവിരസതയുളവാക്കുന്നതുമായിരുന്നു. എറണാകുളം സ്വദേശിയാണെങ്കിലും ദുബായിലാണ് അശ്വതി ജനിച്ച് വളര്‍ന്നത്. പഠനം കഴിഞ്ഞയുടന്‍ തന്നെ ജോലി ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X