»   » അമ്മ ഷോയില്‍ ദിലീപും ആക്രമിയ്ക്കപ്പെട്ട നടിയും തമ്മില്‍ കൈയ്യാങ്കളി നടന്നു, അതിന് സാക്ഷി സിദ്ദിഖ്!!

അമ്മ ഷോയില്‍ ദിലീപും ആക്രമിയ്ക്കപ്പെട്ട നടിയും തമ്മില്‍ കൈയ്യാങ്കളി നടന്നു, അതിന് സാക്ഷി സിദ്ദിഖ്!!

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപുമായി അടുപ്പമുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്തു വരികയാണ് ഇപ്പോള്‍ പൊലീസ്. ഏറ്റവുമൊടുവില്‍ നടന്‍ സിദ്ദിഖ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി ശ്രിത ശിവദാസ് തുടങ്ങിയവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി; സിദ്ദിഖിനെ ഞെട്ടിച്ച മോഹന്‍ലാല്‍

മഞ്ജുവുമായുള്ള അടുപ്പത്തെ കുറിച്ചാണ് ശ്രീകുമാറിനോട് ചോദിച്ചത്. ആക്രമിയ്ക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. ദിലീപുമായുള്ള ബന്ധത്തിന്റെ പേരിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. തുടക്കം മുതലേ ദിലീപിനെ പിന്തുണയ്ക്കുന്ന സിദ്ദിഖിന് കേസിലെ പല വിവരങ്ങളും അറിയാം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍

സിദ്ദിഖിനോടുള്ള ചോദ്യം

നടിയെ ആക്രമിയ്ക്കുന്ന സംഭവം നേരത്തെ അറിയാമായിരുന്നോ, ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോ, ദിലീപിനെ ചോദ്യം ചെയ്ത ദിവസം പൊലീസ് ക്ലബ്ബില്‍ എങ്ങിനെ വന്നു, എന്തിന് വന്നു എന്നൊക്കെയാണ് സിദ്ദിഖില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്.

അന്ന് വന്നത് സംശയം

ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് സിദ്ധിഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി.

പൊലീസിന് കിട്ടിയത്

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കപ്പുറമുള്ള ആക്രമിയ്ക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വഴക്കിന്റെ മറ്റൊരു തെളിവ് കൂടെ സിദ്ദിഖിനെ ചോദ്യം ചെയ്തിതിലൂടെ പൊലീസിന് ലഭിച്ചു എന്നാണ് വിവരം. ഇത് കേസില്‍ നിര്‍ണായകമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

അമ്മയുടെ ഷോയില്‍

താര സംഘടനയായ അമ്മയുടെ ഷോയില്‍ വച്ചായിരുന്നു ആ സംഭവം. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടരുത് എന്ന് ദിലീപ് പറഞ്ഞതിനെ തുടര്‍ന്ന് നടിയും ദിലീപും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്രെ. സിദ്ദിഖാണ് ഈ വഴക്ക് തീര്‍ത്തുവച്ചത്. ഇക്കാര്യങ്ങളെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു.

ഇനിയും വിളിക്കും

ആവശ്യമെങ്കില്‍ സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വീണ്ടും വിളിപ്പിക്കുമെന്ന കാര്യം സിദ്ദിഖിനെ അറിയിച്ചിട്ടുമുണ്ട്. ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

English summary
Actress attack: Actor Siddique quizzed by SIT

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam