»   » സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ ജനപ്രിയന് കുരുക്കായി മാറി !!

സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന രഹസ്യ നമ്പര്‍ ജനപ്രിയന് കുരുക്കായി മാറി !!

By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായതിന് പിന്നില്‍ നിര്‍ണ്ണായക തെളിവായത് രഹസ്യ നമ്പര്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാത്തവരെ വിളിക്കാനായിരുന്നു ദിലീപ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ സ്വന്തം നമ്പറിലെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

സ്വന്തം നമ്പറില്‍ നിന്നുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് വേറെ നമ്പര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടത്. രഹസ്യ നമ്പറിലേക്ക് വഴി തെളിയിച്ചത് അങ്ങനെയായിരുന്നു. അതിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കുന്നതിനായി ദര്‍ബര്‍ ഹാളില്‍ താരസംഘടനയായ അമ്മയിലെ പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്നേ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Dileep

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന സ്വന്തം നമ്പറിലെ ഫോണ്‍രേഖകളും പോലീസ് പരിശോധിച്ചിരുന്നു. കാവ്യാ മാധവന്‍, മാനേജര്‍ അപ്പുണ്ണി, സഹോദരന്‍ തുടങ്ങിയവരുടെ നമ്പറിലേക്കുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിക്കുന്നതിനല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദിലീപ് മറ്റൊരു നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു തുടങ്ങിയത്.

English summary
Dileep used secret number for special usages.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam