ദിലീപിന് തിരിച്ചടി? ആ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി, ഹൈക്കോടതിയും ഹര്‍ജി തള്ളി!
സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു അന്ന് കൊച്ചിയില്‍ അരങ്ങേറിയത്. യുവനടിക്ക് നേരിടേണ്ടി വന്ന ആക്രമണത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് താരങ്ങള്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരുന്നു. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ പേര് ഈ സംഭവത്തിലേക്ക് വന്നപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് താരം ഹര്‍ജി നല്‍കിയിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയുടെ സ്വകാര്യത കൂടി പരിഗണിച്ചാണ് ഈ തീരുമാനം. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇതോടെയാണ് താരത്തിന്‍രെ ആവശ്യം കോടതി തള്ളിയത്. നേരത്തെയും താരം ഇതേ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

കേസിലെ രേഖകള്‍ ലഭിക്കുന്നതിന് പ്രതിക്ക് അവകാശമുണ്ടെന്ന വാദം ഉന്നയിച്ചായിരുന്നു താരം ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ കേസില്‍ അത് സാധിക്കില്ലെന്നും ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അനാവശ്യ വാദങ്ങള്‍ ഉന്നയിച്ച് താരം കേസ് നീട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിക്കുകയാണെന്ന പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.


Click it and Unblock the Notifications











