»   » ദിലീപ് രക്ഷപ്പെടും, നടനെ കുടുക്കാന്‍ ശ്രമിക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റിസ്റ്റണ്ട്: സെന്‍കുമാര്‍

ദിലീപ് രക്ഷപ്പെടും, നടനെ കുടുക്കാന്‍ ശ്രമിക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റിസ്റ്റണ്ട്: സെന്‍കുമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

സത്യത്തില്‍, നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ തന്നെ വേട്ടയാടുന്നു എന്ന് പറഞ്ഞ് ദിലീപ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്വാമിയുടെ കേസില്‍ മുങ്ങിപ്പോയ നടിയുടെ കേസ് വീണ്ടും പൊന്തി വന്നത്. എന്നാല്‍ അതൊക്കെ ആരറിയാന്‍. ദിലീപ് തന്നെയാണ് പ്രതി എന്ന തരത്തിലാണ് പല വാര്‍ത്തകളും ഇപ്പോള്‍ പ്രചരിയ്ക്കുന്നത്.

ആരും അറിയാതെ ദിലീപും കാവ്യയും കൊടുങ്ങല്ലൂരിലെത്തി, ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി !!

വാര്‍ത്തകള്‍ക്ക് ശക്തിപകരാന്‍ പൊലീസ് അടിയ്ക്കടി ദിലീപിനെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്നും പറയുന്നു. എന്നാല്‍ കേസില്‍ ദിലീപ് രക്ഷപ്പെടുമെന്നും ഇതെല്ലാം ഐജി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.

ദിലീപിനെതിരെ തെളിവില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ യാതൊരു തരത്തിലുള്ള തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കുന്നു. സമകാലീകമലയാളം ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ധ്യയുടെ പബ്ലിസിറ്റിസ്റ്റണ്ട്

ഇതെല്ലാം ഐജി ബി സന്ധ്യ പബ്ലിസിറ്റിയ്ക്കു വേണ്ടി ചെയ്തതാണെന്നാണ് സെന്‍കുമാര്‍ പറയുന്നത്. സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെയുണ്ടായ മോശം ഇമേജ് പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് നടി ആക്രമിയ്ക്കപ്പെട്ട കേസിലെ ഒരേയൊരു സംഭവമന്നെും സെന്‍കുമാര്‍ പറയുന്നു.

സെന്‍കുമാറിന്റെ ചോദ്യം

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്രമണിക്കൂര്‍ ചോദ്യം ചെയ്യേണ്ടിവരുമെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ചോദിക്കുന്നു.

നാദിര്‍ഷാ തച്ചങ്കരിയെ കണ്ടത്

കേസുമായി ബന്ധപ്പെട്ട് ഉപദേശത്തിനായി നാദിര്‍ഷാ തച്ചങ്കരിയെ കണ്ടുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നാദിര്‍ഷാ തച്ചങ്കരിയെ കണ്ടു എന്നതു നേരാണെന്നും പക്ഷെ അവര്‍ തമ്മില്‍ നേരത്തേ കാസറ്റ് റിലീസുമായി ബന്ധപ്പെട്ടുള്ള അടുപ്പമൊക്കെ വെച്ചാണ് തമ്മില്‍ കണ്ടതെന്നും സെന്‍കുമാര്‍ പറയുന്നു.

എവിടെ.. രേഖ എവിടെ.. തെളിവെവിടെ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ നമ്പരിലേക്ക് സുനി നേരിട്ട് വിളിച്ചതിനു രേഖകളില്ല. ദിലീപിന്റെ നമ്പറില്‍ നിന്ന് തിരിച്ച് സുനിയെ വിളിച്ചതിനും തെളിവുകളില്ല. ജയിലില്‍ നിന്ന് താന്‍ ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്നാണ് സുനിയും മൊഴി നല്‍കിയിരിക്കുന്നത്. സുനി വിളിച്ച എല്ലാ നമ്പറുകളും പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.

സുനിയോട് സംസാരിച്ചോ?

ജയിലില്‍ വെച്ച് സുനി ദിലീപുമായി സംസാരിച്ചു എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഈ ആരോപണത്തിലും ദിലീപിനെതിരായ തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല എന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.

English summary
Actress attack case: No evidence against Dileep says TP Senkumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam