»   » വിദേശ യാത്ര ചെയ്യുന്നതിന് റിമിക്ക് തടസമില്ല, ചോദ്യം ചെയ്യലിന് ശേഷം റിമി ടോമി

വിദേശ യാത്ര ചെയ്യുന്നതിന് റിമിക്ക് തടസമില്ല, ചോദ്യം ചെയ്യലിന് ശേഷം റിമി ടോമി

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെയെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ദിലീപുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഇപ്പോഴിതാ ദിലീപിന്റെ സുഹൃത്തുക്കളിലൊരാളും ഗായികയും നടിയുമായ റിമി ടോമിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ അകത്തായ ദിലീപുമായി അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളതെന്ന് അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ഭൂമി ഇടപ്പാടുകള്‍ ഉള്ളതായുമാണ് അറിയുന്നത്.

റിമി ടോമിയെ ചോദ്യം ചെയ്തു

അസ്റ്റിലായ ദിലീപുമായി റിമി ടോമിക്ക് ഭൂമി ഇടപാടുകളുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റിമിയെ ചോദ്യം ചെയ്തത്. നേരില്‍ കണ്ടല്ല, ഫോണില്‍ വിളിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്.

റിമിയുടെ മറുപടി

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് റിമി ടോമി വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ദിലീപുമായി സാമ്പത്തിക ഇടപ്പാടുകളില്ലെന്നാണ് റിമി ടോമി പറഞ്ഞത്.

ബാങ്ക് അക്കൗണ്ടിലേക്ക് പണം

നടി ആക്രമിക്കപ്പെട്ടതിന് കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നാണ് റിമി ടോമി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും റിമി ടോമി പറഞ്ഞു.

നികുതി അടച്ചിരുന്നു

ദിലീപുമായി സാമ്പത്തിക ഇടപ്പാട് എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത് ആദായ നികുതി വകുപ്പ് കണ്ടെത്തുമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കുറച്ച് നികുതി അടയ്‌ക്കേണ്ടി വന്നിരുന്നു. അതുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് റിമി ടോമി.

ആക്രമിക്കപ്പെട്ട നടിയുമായി

ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്ന് റിമി ടോമി പറഞ്ഞു. നടി ആക്രമണത്തിനിരയായത് ടിവിയിലൂടെയാണ് താൻ അറിഞ്ഞതെന്നും അപ്പോള്‍ തന്നെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് മെസേജ് ചെയ്തിരുന്നുവെന്നും റിമി ടോമി പറഞ്ഞു.

വിദേശ യാത്രയ്ക്ക്

വിദേശ യാത്ര ചെയ്യാനോ മറ്റോ പോലീസ് തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് റിമി ടോമി വ്യക്തമാക്കിയിട്ടുണ്ട്. ഫോണിലൂടെ കാര്യങ്ങള്‍ തിരക്കിയത് മാത്രമാണുള്ളതെന്നും അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലല്ലെന്നും പറഞ്ഞു.

ഇരുവരും തെറ്റിപിരിഞ്ഞോ -നേരത്തെ പറഞ്ഞത്

മുമ്പ് ദുബായില്‍ വെച്ച് നടന്ന ഒരു സ്റ്റേജ് ഷോയില്‍ വെച്ച് ഇരുവരും ചെറിയ പിണക്കമുണ്ടായിരുന്നതായി കേട്ടിരുന്നു. ആദ്യമൊക്ക സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ ഒരുമിച്ച് കൂടുകയുമൊക്കെ ചെയ്തിരുന്നതാണ്. എന്നാലിപ്പോള്‍ കണ്ടാല്‍ ഒരു 'ഹായില്‍ മാത്രം ഒതുങ്ങി പോയി. പക്ഷേ അതിനുള്ള കാരണം എന്താണെന്ന് റിമി നേരത്തെയും തുറന്ന് പറഞ്ഞിട്ടില്ല.

English summary
Actress attack case rimi tomy replayed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam