വിധിയിൽ അത്ഭുതമില്ല, ജഡ്ജ് ചെയ്തത് എന്റെ സംശയങ്ങൾ‌ക്ക് ബലം നൽകി; പ്രതികരിച്ച് അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. കോടതിയിൽ നിന്നും തനിക്ക് പൂർണമാായും നീതി ലഭിച്ചില്ലെന്നും ജഡ്ജി പക്ഷപാതപരമായ സമീപനം സ്വീകരിച്ചെന്ന് അതിജീവിത പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. എട്ട് വർഷം 9 മാസം 23 ദിവസങ്ങൾ. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറ് പേർശിക്ഷിക്കപ്പെട്ടിരിക്കുന്നു!!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു.

നിങ്ങൾക്ക് ഇപ്പോൾ അൽ‌പ്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് പോലെ ഒന്നാം പ്രതി എന്റെ പേഴ്സണൽ ഡ്രെെവർ ആയിരുന്നെന്ന് ഇപ്പോഴും പറയുന്നവരോട്. അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രെെവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല.

Actress Attack Case

ഞാൻ വർക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രാെഡക്ഷനിൽ നിന്നും നിയോ​ഗിക്കപ്പെട്ട ഒരാൾ മാത്രമാണ്. ഈ ക്രെെം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ അഭിരുചിക്കനുസരിച്ചുള്ള കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു. ഈ വിധി പലരെയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു.

കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ കേസ് അതുവരെ കെെകാര്യം ചെയ്ത് വന്ന രീതിയിൽ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പ്രോസിക്യൂഷനും മനസിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് കൊണ്ട് ഞാൻ ബഹുമാനപ്പെട്ട ഹെെക്കോ‌ടതിയെയും ബഹുമാനപ്പെ‌ട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജിൽ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും നിഷേധിക്കുകയായിരുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു.

നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോ​ഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക. അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.

ഈ ട്രയൽ കോ‌ടതിയിൽ എനിക്ക് വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ.

ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെ‌ട്ട തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ അനധികൃതമായി മൂന്ന് തവണ തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി. ഈ കേസിൽ ഏറ്റവും ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോട‌തിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കി രാജി വെച്ചു.

അവർ ഇരുവരും എന്നോട് പറഞ്ഞത് ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്. അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് ഇത്. മെമ്മറി കാർഡ് അനധികൃതമായി കെെകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമ​ഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പല തവണ ആവശ്യപ്പെ‌ട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നീട് ​​ഹെെക്കോ‌ടതി നിർദ്ദേശപ്രകാരം മാത്രമാണ് നൽകപ്പെ‌ട്ടത്. ഞാൻ ന്യായമായ വിചാരണയ്ക്കായി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി ഫെെറ്റ് ചെയ്യുമ്പോൾ പ്രതിഭാ​ഗം ഇതേ ജ‍ഡ്ജി തന്നെ ഈ കേസ് തുടർന്നും പരി​ഗണിക്കണം എന്ന ആവശ്യവുമായി കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾ‌ക്ക് ബലം നൽകുന്നതായിരുന്നു.

More from Filmibeat

Read more about: actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X