നടി ആക്രമിക്കപ്പെട്ട കേസ്: എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി പ്രഖ്യാപിച്ചു. കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടു. കേസിൽ ഗൂഡാലോചന തെളിഞ്ഞില്ല. സർക്കാർ വിധിയെ എതിർത്ത് ഹെെക്കോടതിയെ സമീപിക്കും.
എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. കോടതി പരിഹസരത്ത് ആളുകൾ തടിച്ച് കൂടിയിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. പല തവണ വിചാരണ നീണ്ട് പോയി. രണ്ട് തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ മാറി. വിചാരണകോടതിയുടെ നയങ്ങളിൽ ഇവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ആറ് പേർക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എട്ടാം പ്രതിയായ ദിലീപ് ആണെന്നായിരുന്നു വാദം.
കോടതി വിധിയിൽ ദിലീപ് പറഞ്ഞത്
സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.
മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. നിങ്ങൾ 9 വർഷം പറഞ്ഞതല്ലേ, ഇനിയെങ്കിലും ഞാൻ പറഞ്ഞോട്ടെ. എന്റെ കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. എനിക്ക് വേണ്ടി ആത്മാർത്ഥമായി ഡിഫൻസ് ചെയ്ത അഭിഭാഷകരോടുള്ള ആത്മാർത്ഥമായ നന്ദി പറയുന്നു എന്നാണ് ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications











