»   » ഒന്ന് പാളി, 2017ല്‍ വീണ്ടും പദ്ധതി സക്‌സസ്, ഗൂഢാലോചന തുടങ്ങിയത് നാലു വര്‍ഷം മുമ്പ്!!

ഒന്ന് പാളി, 2017ല്‍ വീണ്ടും പദ്ധതി സക്‌സസ്, ഗൂഢാലോചന തുടങ്ങിയത് നാലു വര്‍ഷം മുമ്പ്!!

By: സാൻവിയ
Subscribe to Filmibeat Malayalam

ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗൂഢാലോചന തുടങ്ങിയത് നാലു വര്‍ഷം മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുമ്പും നടിയെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read Also: നടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയ തുക, ഞെട്ടിക്കും!! റിപ്പോര്‍ട്ടുകള്‍ പറയുന്നത്!!

കുടുംബ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടതിന്റെ പേരിലാണ് നടിക്കെതിരെ ദിലീപ് തിരിയുന്നത്. 2013ല്‍ നടിയെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേരളത്തിന് പുറത്ത് വച്ച് നടിയെ ആക്രമിക്കാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടത്. എന്നാല്‍ പല കാരണങ്ങളാലും ആസൂത്രണം പാളി പോകുകയായിരുന്നു.

എന്തുകൊണ്ട് നടന്നില്ല

2013ല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല. എന്നാല്‍ എന്തുക്കൊണ്ടാണെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമില്ല.

മൂന്നാമത്തെ പദ്ധതി

രണ്ടു തവണ ആസൂത്രണം നടത്തിയത് പാളി പോയതിനെ തുടര്‍ന്നാണ് 2017 ഫെബ്രുവരി 17ന് ഷൂട്ടിങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അത്താണിയില്‍ വെച്ച് നടിയെ ആക്രമിക്കുന്നത്.

ദിലീപിന്റെ അറസ്റ്റിലേക്ക്

പ്രതി പള്‍സര്‍ സുനിയുടെ കത്തും ഓഡിയോ ക്ലിപ്പുകളും പുറത്ത് വിട്ടതിനെ തുടര്‍ന്നും ദിലീപിനെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തുന്നത്.

മൂന്ന് പേര്‍ കൂടി അറസ്റ്റിലാകും

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമോ?

കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ വെച്ച് ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് ചെയ്തിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ സൂചന പോലീസിന് ലഭിച്ചിരുന്നു.

English summary
Actress attack criminal conspiracy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam