»   » നടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയ തുക, ഞെട്ടിക്കും!! റിപ്പോര്‍ട്ടുകള്‍ പറയുന്നത്!!

നടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയ തുക, ഞെട്ടിക്കും!! റിപ്പോര്‍ട്ടുകള്‍ പറയുന്നത്!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന്റെ അറസ്റ്റ് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. സംഭവത്തിലെ പുതിയ തെളിവുകളെ തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തു.

Read Also: സിനിമാ ലോകത്ത് നിന്ന് മൂന്ന് പേര്‍ കൂടി അറസ്റ്റിലാകും, ആരാണ് അവര്‍?

സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടിക്കെതിരെയുള്ള ക്വട്ടേഷനില്‍ നടന്‍ ദിലീപ് ഒന്നര കോടി രൂപ നല്‍കിയതയാണ് റിപ്പോര്‍ട്ട്.

സംഭവം നടക്കുന്നത്

ഫെബ്രുവരി 17നാണ് നടി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊച്ചിയിലെ അത്താണിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. സംഭവത്തിന് ശേഷം നടിയുടെ പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ ആന്റണിയെ അറസ്റ്റ് ചെയ്തിരുന്നു.

ദിലീപിനും പങ്കുണ്ട്

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21നാണ് മലയാളത്തിലെ പ്രമുഖ നടന്‍ ദിലീപിന് പങ്കുണ്ടെന്ന സൂചനകള്‍ ലഭിച്ചത്. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം ദിലീപ് പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.

കൂടുതല്‍ തെളിവുകള്‍

ജൂണ്‍ 24നാണ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അയച്ച കത്ത് ലീക്കാകുന്നത്.

സഹപ്രവര്‍ത്തകര്‍ നിഷേധിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരോപണവിധേയനായതോടെ സഹപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതായും സഹപ്രവര്‍ത്തകര്‍ തുറന്ന് പറയുകയുണ്ടായി.

English summary
Actress attack more revelations.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam