»   » മഞ്ജുവും ദിലീപും പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണോ, ചോദ്യം മഞ്ജുവിന്റെ അനിയനോട്

മഞ്ജുവും ദിലീപും പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണോ, ചോദ്യം മഞ്ജുവിന്റെ അനിയനോട്

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ മഞ്ജു വാര്യരുടെ സഹോദരനെയും പൊലീസ് ചോദ്യം ചെയ്തു. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം ദിലീപ് വേര്‍പെടുത്താനുള്ള കാരണത്തെ കുറിച്ചാണ് നടന്‍ കൂടെയായ മധു വാര്യരോട് പൊലീസ് ചോദിച്ചത്.

വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നും പൊലീസ് മധു വാര്യരില്‍ നിന്ന് അന്വേഷിച്ചറിയും. ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് ഇവര്‍ എല്ലാവരെയും വിളിച്ചുവരുത്തിയിരിക്കുന്നത്.

manju-family

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് അടക്കമുള്ള മൂന്ന് പേരില്‍ നിന്നും അന്വേഷണ സഘം മൊഴി എടുത്തിട്ടുണ്ട്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കാളിയായ ആളാണ് സഹോദരീഭര്‍ത്താവ് സൂരജ്.

Relation Between Manju Warrier And Sreekumar Menon?

അക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും സാമ്പത്തിക തര്‍ക്കങ്ങളോ അത് സംബന്ധിച്ച പ്രശ്‌നങ്ങളോ ദിലീപിന് ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാവാം സൂരജ് അടക്കമുള്ള ബന്ധുക്കളില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്.

English summary
Actress Attack: Police questioned Madhu Warrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam