»   » നടി ആക്രമിക്കപ്പെട്ട കേസ്,സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, ആളൂര്‍ നേരത്തെ പറഞ്ഞ പ്രമുഖരോ

നടി ആക്രമിക്കപ്പെട്ട കേസ്,സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, ആളൂര്‍ നേരത്തെ പറഞ്ഞ പ്രമുഖരോ

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കൂടുതല്‍ ശക്തമാകുകയാണ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞു. കോടതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടാണ് പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്.

അഡ്വ ബിഎ ആളൂരാണ് പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖന്മാര്‍ക്ക് സംഭവത്തില്‍ കൈയുണ്ടെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അഡ്വ. ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നതെന്നും സുനി പറഞ്ഞിരുന്നതായും ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സുനി വീണ്ടും കോടതിയിലേക്ക്

ജയിലില്‍ നിന്ന് ദിലീപിനെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്യുകയും കത്ത് അയയ്ക്കുകയും ഇരുവരെയും ഭീഷണിപ്പെടുത്തിയതിനും ശേഷമാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്.

സുനിക്ക് ഭീഷണി

സുനിക്ക് ജയിലിന് പുറത്ത് ഭീഷണിയുണ്ടെന്ന് അഡ്വക്കറ്ര് ആളൂര്‍ പറഞ്ഞു. കേസില്‍ ഇപ്പോഴും ഗൂഢാലോചന നിലനില്‍ക്കുന്നുണ്ടെന്ന് ആളൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റൊരു കേസ്

സുനിയുമായി ബന്ധപ്പെട്ട് മറ്റ് കേസുകളും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. നേരത്തെ മറ്റൊരു നടിയെ സമാനമായി ആക്രമിച്ച കേസും ഇതേസമയം അന്വേഷിക്കുയാണ്.

ദിലീപ്-നാദിര്‍ഷ ചോദ്യംചെയ്യല്‍

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത്. ആലുവാ പോലീസ് ക്ലബില്‍ വെച്ച് 13 മണിക്കൂറാണ് ചോദ്യം ചെയ്തത്.

അന്വേഷണം ദിലീപിന്റെ സിനിമകളിലേക്കും

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ദിലീപിന്റെ മുന്‍ വര്‍ഷങ്ങളിലെ സിനിമാ ലൊക്കേഷനിലേക്ക് കൂടി വ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. 2013ല്‍ പുറത്തിറങ്ങിയ സൗണ്ട് തോമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന് അറിയുകയായിരുന്നു ലക്ഷ്യം.

English summary
Actress attack suni statement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam