ലോക്ക് ഡൗണ്‍ കാലം ടൊവിനോ തോമസിനെ ചലഞ്ച് ചെയ്ത് ദേവനന്ദ! വീഡിയോ
കൊറോണ വൈറസ് വ്യാപനം തടയാനുളള തീവ്ര ശ്രമങ്ങളിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. വൈറസിന്റെ സമൂഹ വ്യാപനത്തെ ചെറുക്കാന്‍ രാജ്യം ലോക് ഡൗണിലാണ്. എപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വീട്ടില്‍ തന്നെ ഇരിക്കാനും പുറത്തേക്ക് ഇറങ്ങരുതെന്നുമുളള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കുന്നുണ്ട്. കൊറോണ സമയത്ത് ബോധവല്‍ക്കരണവുമായി സിനിമ താരങ്ങള്‍ അടക്കമുളളവരും രംഗത്തെത്തുന്നുണ്ട്.

അതേസമയം നടന്‍ ടൊവിനോ തോമസിനെ ചലഞ്ച് ചെയ്ത് കുട്ടിത്താരം ബേബി ദേവനന്ദ എത്തിയത് ശ്രദ്ധേയമായിരുന്നു, തൊട്ടപ്പന്‍, മൈ സാന്റ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ദേവനന്ദ. ഒരു വ്യത്യസ്തമായ ചലഞ്ചുമായിട്ടാണ് ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
പുറത്ത് ചൂടു കൂടുകയാണ്, പക്ഷികള്‍ക്ക് ദാഹജലം കിട്ടാന്‍ ബുദ്ധിമുട്ടുകയാണ്. ഇന്ന് നിങ്ങളുടെ മുന്നില്‍ ഒരു ചാലഞ്ചുമായിട്ടാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഞാന്‍ എന്റെ ഗാര്‍ഡനില്‍ ഒരു മണ്‍ചട്ടിയില്‍ പക്ഷികള്‍ക്ക് ദാഹജലം വെക്കുകയാണ്. ഇതൊരു ചലഞ്ചാണ്. ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ഞാന്‍ മലയാള സിനിമയിലെ മൂന്ന് പേരെ ക്ഷണിക്കുന്നു.
സൂപ്പര്‍ സ്റ്റാര്‍ ടൊവിനോ അങ്കിള്‍, റോഷന്‍ മാത്യൂ അങ്കിള്‍, ഗായകന്‍ വിജയ് യേശുദാസ് അങ്കിള്‍. ഇവര്‍ മൂന്ന് പേരും എന്റെ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവനന്ദ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ദേവനന്ദയുടെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുളളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മനുഷ്യര്‍ അതിജീവനത്തിനുള്ള പോരാട്ടത്തില്‍ ആണ്. ജീവിച്ചിരിക്കലാണ് പ്രധാനം, അത് പോലെ തന്നെ ആണ് നമുക്ക് ചുറ്റുമുള്ള പക്ഷികളുടെ കാര്യവും, പുറത്തു ചൂട് കൂടുകയാണ്. കരുതലാണ് ഇനി വേണ്ടത്. മനുഷ്യന്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ അതിനൊപ്പം അവനവന്റെ വീടിന്റെ പുറത്തു കുറച്ചു ദാഹജലം പക്ഷികള്‍ക്കും കരുതി വെക്കുക, ഇതൊരു ചലഞ്ചാണ് നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ട ഒന്നാണ് ഇത്, ഓരോരുത്തരും ഇത് ഏറ്റെടുത്തു മറ്റു രണ്ടു പേരെ ഇ ചലഞ്ചേറ്റെടുക്കാന്‍ ക്ഷണിക്കുക. വീഡിയോക്കൊപ്പം ദേവനന്ദ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണിവ.


Click it and Unblock the Notifications











