നടിയുടെ വീട്ടിൽ നിന്ന് പെൺകുട്ടികളെ കിട്ടിയോ? പ്രചരിക്കുന്ന വാർത്തയുടെ സത്യം ഇതാണ്?

മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തികച്ചും അടിസ്ഥാന രഹിതമായിരുന്നു.

ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു ഭാനുപ്രിയ. 1992 ൽ പുറത്തിറങ്ങിയ രാജശിൽപി എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തുകയും പിന്നീട് വളരെ വേഗം തന്നെ താരം ഇൻസ്ട്രിയിൽ നില ഉറപ്പിക്കുകയുമായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും ഇവർക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴും തെന്നിന്ത്യൻ സൗത്തിന്ത്യൻ ചിത്രങ്ങളിൽ താരം സജീവമായി തുടരുകയാണ്.

അഭിനയത്രി എന്ന എന്നതിലുപരി നർത്തി കൂടിയാണ് താരം. എന്നാൽ ഇപ്പോൾ ഭാനുപ്രിയയെ കുറിച്ച് അത്ര സുഖകരമായ വാർത്തകളല്ല പുറത്തു വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ജോലിയ്ക്ക് നിർത്തി പീഡിപ്പിച്ചുവെന്ന് തരത്തിലുളള വാർത്തകൽ പുറത്തു വന്നിരുന്നു. കൂടാതെ താരത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇതുപോലെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തികച്ചും അടിസ്ഥാന രഹിതമായിരുന്നു. റെയ്ഡുമായി പുറത്തു വന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് ചെന്നൈ ടി നഗർ പോലീസ് രംഗതെത്തിയിട്ടുണ്ട്.

മൂന്ന് പെൺകുട്ടികൾ

മൂന്ന് പെൺകുട്ടികൾ

ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി എന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരത്തിൽ പുറത്തു വന്ന വർത്ത അടിസ്ഥാനരഹിതമാണെന്ന് ചെന്നൈ ടി നഗർ പോലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ ഭാനുപ്രിയയുടെ വീട്ടിൽ കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയുടെ റെയ്ഡ് നടത്തിയെന്നും തങ്ങൾ പീഡനത്തിന് ഇരയായി എന്ന് കുട്ടികൾ മൊഴി നൽകിയെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെ പോലീസ് തള്ളി കളയുകയാണ്.

 ചൈൽഡ് ഹോമിൽ

ചൈൽഡ് ഹോമിൽ

നേരത്തെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടു ജോലിയ്ക്ക് നിർത്തി താരം പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷകർത്താക്കൾ രംഗത്തെത്തിയിരുന്നു. ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിസ്‍ താരത്തിനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഭാനുപ്രിയയുടെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന പെൺകുട്ടിയെ ചൈൽഡ് ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടിയ്ക്കെതിരെ മനുഷ്യ കടത്ത് ആരോപിച്ച് വാർത്തകൾ പ്രചരിച്ചത്.

വീട്ടിൽ മോഷണം

വീട്ടിൽ മോഷണം

എന്നാൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണ കുറ്റം ആരോപിച്ച് ഭാനുപ്രിയ പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലയുള്ള സാധനങ്ങളും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി പരാതി നൽകിയത്. എന്നാൽ ഇവ തിരികെ ചോദിച്ചപ്പോൾ കുറച്ചു സാധനങ്ങൾ മാത്രമാണ് തിരികെ നൽകിയത്. ബാക്കി സാധനങ്ങൾ പിന്നീട് നൽകാമെന്ന് ഇവർ പറയുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് പീഡിപ്പിച്ചുവെന്ന പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയതെന്ന് താരം നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പെൺകുട്ടിയുടെ  അമ്മയുടെ പരാതി

പെൺകുട്ടിയുടെ അമ്മയുടെ പരാതി

നടിയുടെ വീട്ടിൽ ജോലി നിന്നിരുന്ന പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നായിരുന്നു താരത്തിനെതിരെ കേസ് എടുത്ത അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയ്ക്ക് പറഞ്ഞ ശബളവും നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഒരു ഏജന്റ് മുഖേനെയാണ് പെൺകുട്ടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയിൽ എത്തിയത്. 10000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞ് ഉറപ്പിച്ചത്. എന്നാൽ കഴിഞ്ഞ 1 വർഷത്തിലധികമായി ഇവർ തുക നൽകിയിരുന്നില്ല. കൂടാതെ പെൺകുട്ടിയെ കുടുംബവുമായി ബന്ധപ്പെടാനുളള അവസരവും ഇവർ നിഷേധിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്.

സഹോദരൻ പീഡിപ്പിച്ചു

സഹോദരൻ പീഡിപ്പിച്ചു

ഭാനുപ്രിയുടെ സഹോദരൻ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നടിയുടെ വസതിയിൽ എത്തിയത്. എന്നാൽ സഹോദരൻ ഗോപാലകൃഷ്ണൻ തങ്ങളെ ഭീഷണിപ്പെടുത്തി തിരികെ അയക്കുകയായിരുന്നു. കൂടാതെ 10 ലക്ഷം രൂപ വിട്ട് തന്നാൽ മാത്രമേ പെൺകുട്ടിയെ തിരികെ നൽകുകയുളളൂവെന്നും ഭാനുപ്രിയ പറഞ്ഞതായി പെൺകുട്ടിയുടെ അമ്മ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X