എന്നെ കെട്ടിച്ച് വിടാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു! മുപ്പത്തിയറാം വയസില്‍ ഇറങ്ങി പോവുകയായിരുന്നു- ബീന

ചെറുതും വലുതുമായി മലയാള സിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ബീന കുമ്പളങ്ങി. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടി ഇപ്പോള്‍ അവശതയുടെ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അടുത്തിടെയാണ് നടിയെ വീട്ടില്‍ നിന്നും സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് ഇറക്കി വിടുന്നത്.

ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയില്‍ നിന്നും വൃദ്ധസദനത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ് നടിയിപ്പോള്‍. അതേ സമയം തന്റെ ജീവിതത്തെ കുറിച്ചും വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ബീന ഇപ്പോള്‍. ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

ചെറിയ പ്രായത്തിലെ അഭിനയത്തിലേക്ക് എത്തിയ ബീന കുമ്പളങ്ങി പിതാവിന്റെ മരണത്തിന് ശേഷമാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഏഴു സഹോദരങ്ങളുള്ള കുടുംബത്തിന് കൈതാങ്ങാവേണ്ടി വന്നപ്പോള്‍ തന്റെ ജീവിതമാണ് നഷ്ടപ്പെട്ടതെന്ന് പറയുകയാണ് നടിയിപ്പോള്‍. താന്‍ അഭിനയിക്കാന്‍ പോയതിന് ശേഷം സിനിമകളില്‍ നിന്നും കിട്ടിയ വരുമാനം വച്ചാണ് സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചത്.

beena-kumbalangi

എന്നാല്‍, വീട്ടുകാര്‍ എനിക്കൊരു നല്ല ജീവിതം ഉണ്ടാവാനോ വിവാഹം കഴിക്കുന്നതിനോ സമ്മതിച്ചില്ലെന്നും അവരൊന്നും അങ്ങനെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ബീന പറയുന്നത്. പിന്നീട് താന്‍ വിവാഹം കഴിക്കാതെ ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങി പോരുകയായിരുന്നുവെന്നും അഭിമുഖത്തില്‍ നടി സൂചിപ്പിച്ചു.

'എന്നെ കല്യാണം കഴിപ്പിച്ചിട്ടൊന്നുമില്ല. മുപ്പത്തിയാറാമത്തെ വയസില്‍ ഞാന്‍ ഇറങ്ങി പോവുകയാണ് ചെയ്തത്. അന്ന് മുപ്പത് സെന്റ് സ്ഥലം ഉണ്ടായിരുന്നു. അതുംകൊണ്ടാണ് പോയത്. പക്ഷേ അതിന്റെ പൊടി പോലുമില്ലാതെ അഞ്ച് പൈസ പോലും എനിക്ക് കിട്ടിയില്ല.

എനിക്ക് 31 വയസുള്ളപ്പോഴാണ് അപ്പച്ചന്‍ മരിക്കുന്നത്. അതോടെ വീട്ടിലെ ഭാരം മൊത്തം എന്റെ ചുമലിലായി. സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. എല്ലാവരും ഞാന്‍ കൊണ്ട് വരുന്നതും കൊണ്ട് തിന്നും കുടിച്ചും സുഖമായിരിക്കുകയാണ്. എന്നെ വീട്ടില്‍ നിന്നും കെട്ടിച്ചു വിടില്ലായിരുന്നു. എന്നെ സഹോദരങ്ങളെ എല്ലാവരെയും നോക്കാന്‍ നിര്‍ത്തിയിരിക്കുന്നതായിരുന്നു. പിന്നെ ഞാന്‍ തന്നെയാണ് അവിടുന്നു പോന്നത്.

സാബു എന്നൊരാള്‍ പലപ്പോഴും വിവാഹം കഴിച്ചോട്ടെ എന്നു ചോദിച്ച് വിളിക്കുമായിരുന്നു. ഭാരം താങ്ങി മടുത്തപ്പോള്‍ 36-ാം വയസ്സില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.' എന്നാണ് നടി പറയുന്നത്.

എന്റെ അനിയന്റെ ഭാര്യ നല്ലൊരു കുട്ടിയായിരുന്നു. അവരുടെ കൂടെ ഞാന്‍ അഞ്ച് വര്‍ഷത്തോളം നിന്നു. ഒരു കുഴപ്പവുമില്ലായിരുന്നു. അത്രയും നല്ല സ്വഭാവമായിരുന്നു അവളുടേത്. എന്നാല്‍ ആ കുട്ടിയുടെ അമ്മ ഒരാഴ്ച വന്ന് അവിടെ നിന്നതോടെ കാര്യങ്ങളൊക്കെ മാറി. എല്ലാവരുടെയും സ്വഭാവത്തിന് മാറ്റം വന്നു. ഇതോടെ ഞാന്‍ പോവുകയാണെന്നും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോന്നതായി ബീന പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X