»   » ഭാമ നീനയെ പോലെയാണോ, തന്നെ ഏറെ മോഹിപ്പിച്ച കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി

ഭാമ നീനയെ പോലെയാണോ, തന്നെ ഏറെ മോഹിപ്പിച്ച കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി

By: Sanviya
Subscribe to Filmibeat Malayalam

അഭിനയത്തില്‍ നിന്ന് ചെറിയ അകലം പാലിച്ചിരിക്കുകയാണ് നടി ഭാമ. പുതിയ ഓഫറുകളില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ വരാത്തതാണ് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണമായി ഭാമ പറഞ്ഞത്. ലാല്‍ ജോസ് ഒരുക്കിയ നീന എന്ന കഥാപാത്രം തന്നെ മോഹിപ്പിച്ചിട്ടുണ്ടെന്നും ഭാമ പറഞ്ഞു.

ഇന്നത്തെ പെണ്ണുങ്ങളുടെ ക്ലിയര്‍ കട്ടായ പ്രതിനിധികളായിരുന്നു നീനയും നളിനിയും. ദീപ്തി സദിയും ആന്‍ അഗസ്റ്റിനും ആ വേഷങ്ങളില്‍ വിലസി. പക്ഷേ സിനിമലോകം അവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും ഭാമ പറഞ്ഞു.

മുടിയല്ല കഴുത്തും വെട്ടും

നീനയെ അവതരിപ്പിക്കാന്‍ മുടി മുറിക്കാന്‍ നടിമാര്‍ മടിച്ചു നിന്നതായി ലാല്‍ ജോസ് പറയുന്നത് കേട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്നെങ്കില്‍ ആ കഥാപാത്രത്തിന് വേണ്ടി മുടിയല്ല കഴുത്തു വരെ വെട്ടാന്‍ തയ്യാറാകുമായിരുന്നുവെന്ന് ഭാമ പറയുന്നു.

നിവേദ്യത്തിലൂടെ

ലോഹിത ദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഭാമ. തുടര്‍ന്ന് ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടി 'എല്ലാം അവന്‍ സെയാല്‍' എന്ന ചിത്രത്തിലൂടെ തമിഴിലെത്തി.

കന്നടയിലേക്ക്

2010ലാണ് നടി കന്നടയില്‍ എത്തുന്നത്. മദോലാസലയാണ് ആദ്യ കന്നട ചിത്രം. പിന്നീട് ഒട്ടേറെ കന്നട ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

മല്‍ഗുഡി ഡെയ്‌സ്

മലയാളത്തില്‍ മല്‍ഗുഡി ഡെയ്‌സിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. കൂടാതെ മലയാളത്തില്‍ നിന്ന് മൂന്ന് പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ ചിത്രീകരണം വൈകുമെന്ന് പറയുന്നു.

ജീവിതം മറന്നു പോകുന്നു

പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളാണ് ഇപ്പോള്‍ തന്നെ തേടിയെത്തുന്നതെന്ന് നടി പറഞ്ഞിരുന്നു. സിനിമകള്‍ക്ക് വേണ്ടി ഓടി നടക്കുന്നതിനിടയില്‍ ജീവിതം മറന്നു പോകുമോ എന്ന പേടിയാണ്. അതോടെയാണ് സിനിമകള്‍ പലതും ഉപേക്ഷിച്ചതെന്നും ഭാമ പറഞ്ഞു.

ഭാമയുടെ ഫോട്ടോസിനായി

English summary
Actress Bhama about Lal Jose film Neena.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam