നടി ഭാമ വിവാഹിതയാവുന്നു! ബിസിനസുകാരന്‍ അരുണ്‍ ആണ് വരന്‍, വിവാഹ വിശേഷങ്ങൾ പിന്നാലെ

താരവിവാഹങ്ങള്‍ കൊണ്ട് സമ്പന്നമായ വര്‍ഷമാണ് 2019. മലയാള സിനിമാലോകത്ത് നിന്നും നിരവധി താരവിവാഹങ്ങളായിരുന്നു അടുത്തിടെ നടന്നത്. അക്കൂട്ടത്തിലേക്ക് നടി ഭാമ കൂടി വിവാഹിതയാവുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്ത ഭാമ പുറത്ത് വിട്ടത്.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഭാമ. ഉണ്ണകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.

bhama

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം.

രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി. ഇതിനെല്ലാം പുറമേ ഡ്രൈവിംഗിനോടാണ് ഭാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്. നേരത്തെ ഡ്രൈവ് ചെയ്ത് പോവുന്ന വീഡിയോസ് നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X