നടി ഭാമ അമ്മയായി; പെണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷത്തില്‍ നടിയും ഭര്‍ത്താവും, രാജകുമാരിയെ കാണാൻ ആരാധകരും
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയുടെ വിവാഹം വലിയ ആഘോഷത്തോടെ നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടും വരനെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ പോയതിന് ശേഷമുള്ള കാര്യങ്ങള്‍ നടി തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ വന്നതോടെ ഭാമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.
ഇതിനിടെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. എന്നാല്‍ അത് സത്യമായിരുന്നു. ഭാമ ഒരു കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്. കുഞ്ഞതിഥി വന്നതിനെ കുറിച്ച് വനിത ഓൺലൈൻ ആണ് പുറംലോകത്തെ അറിയിച്ചത്.

ഭാമ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നെങ്കിലും നടിയോ കുടുംബാംഗങ്ങളോ കൂടുതല്‍ വിവരം പുറത്ത് വിട്ടിരുന്നില്ല. ഒടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി ഭാമയും കുടുംബവുമിപ്പോള്‍. ഭാമയ്ക്കും ഭര്‍ത്താവ് അരുണിനും ഒരു പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്.

2020 ജനുവരി മുപ്പതിനായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത്. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിനെ കുറിച്ചും മറ്റ് വിശേഷങ്ങളൊക്കെ ഭാമ തന്നെ പറഞ്ഞിരുന്നു. വീണ്ടും ജനുവരി മുപ്പതിന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഭാമ ഗര്‍ഭിണിയാണെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് ഒരു സുഹൃത്ത് പങ്കുവെച്ച ഫോട്ടോയാണ് ഈ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. അരുണിനൊപ്പം കേരള സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുകയായിരുന്നു ഭാമ. ചിത്രത്തില്‍ ഭാമ വയറ് താങ്ങി പിടിച്ചതാണ് ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് കാരണമായത്.
Recommended Video

മാത്രമല്ല നല്ലോണം തടി വെച്ചിട്ടുണ്ടെന്നും ഇതെല്ലാം ഗര്‍ഭിണിയായതിന്റെ ലക്ഷണമാണെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചു. ഒടുവില്‍ ആരാധകര്‍ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിയിച്ച് ഒരു താരപുത്രി കൂടി മലയാളക്കരിയിലേക്ക് ജനിച്ചിരിക്കുകയാണ്. ഭാമയ്ക്കും അരുണിനുമുള്ള ആശംസകളുമായി എല്ലായിടത്തും പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്. ലോക്ഡൗണില്‍ നിരവധി താരസുന്ദരിമാരാണ് ഗര്‍ഭിണികളായത്. പലരും അത് വെളിപ്പെടുത്തിയെങ്കിലും ഭാമ പുറംലോകത്തെ ഒന്നും അറിയിച്ചിരുന്നില്ല.


Click it and Unblock the Notifications











