സിംഗിള്‍ മദറാണ്, ഭര്‍ത്താവുമായി പിരിഞ്ഞു? മകളുടെ കൂടെയുള്ള പുതിയ ജീവിതത്തെ പറ്റി തുറന്ന് പറഞ്ഞ് നടി ഭാമ

മലയാളം സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഭാമ. ശാലീന സുന്ദരിയായി സിനിമയിലേക്ക് എത്തിയ നടി നിരവധി നായിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. വളരെ പെട്ടെന്ന് തന്നെ നടി ഗര്‍ഭിണിയാവുകയും ചെയ്തു.

ഇപ്പോള്‍ മകള്‍ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. ഇതിനിടെ ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഭാമയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന മാറ്റം ശ്രദ്ധിച്ചതോടെയാണ് ആരാധകരും ഈ സംശയങ്ങളുമായി വന്നത്. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് നടി തന്നെ എല്ലാവരോടും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

bhama

2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. കുടുംബ സുഹൃത്തും ദുബായിയില്‍ ബിസിനസുകാരനുമായ അരുണുമായിട്ടുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. മലയാള സിനിമാലോകം ഒരുമിച്ചെത്തിയ ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരാവുന്നത്. പിന്നാലെ തന്നെ നടി ഗര്‍ഭിണിയാവുകയും നടി ഒരു പെണ്കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

ഗര്‍ഭിണിയാണെന്ന കാര്യവും മകളുണ്ടായ കാര്യവുമൊക്കെ നടി അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും പിന്നീട് ഭാമ തന്നെയാണ് ഇക്കാര്യം പറയുന്നത്. മകള്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ ഗൗരിയുടെ ജനനത്തെ പറ്റി പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം നിരവധി ചിത്രങ്ങളും വീഡിയോസുമൊക്കെ ഭാമ പങ്കുവെക്കാറുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് കാലമായി ഭാമയുടെ ചിത്രങ്ങളിലൊന്നും ഭര്‍ത്താവ് അരുണിനെ കാണാതെ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണോ താമസമെന്നും നടി ഡിവോഴ്‌സായോ എന്നൊക്കെയുള്ള ചോദ്യങ്ങളും വന്നു. ഫോട്ടോസ് ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തി. ഇതേ പറ്റിയുള്ള ആരാധകരുടെ ചോദ്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാനും നടി ശ്രമിച്ചിരുന്നു.

bhama

എന്നാല്‍ താനിപ്പോള്‍ സിംഗിള്‍ മദറാണെന്നും അങ്ങനെയുള്ള ജീവിതത്തെ പറ്റിയുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. കഴിഞ്ഞ ദിവസം മകളുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു ഭാമ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇതിന് നല്‍കിയ ക്യാപ്ഷനിലാണ് താനൊരു ശക്തയായ സ്ത്രീയായതിന്റെ കാരണത്തെ കുറിച്ച് നടി സൂചിപ്പിച്ചത്.

'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി', എന്നുമാണ് ഭാമ എഴുതിയിരിക്കുന്നത്. എന്നാല്‍ ആദ്യമെഴുതിയ പോസ്റ്റില്‍ നിന്നും നടി മാറ്റം വരുത്തിയിരിക്കുകയാണിപ്പോള്‍.

എന്തായാലും താന്‍ സിംഗിള്‍ മദറാണെന്ന് നടി പ്രഖ്യാപിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. അതേ സമയം ഇത്രയും പെട്ടെന്ന് ഭാമയുടെ ജീവിതത്തില്‍ ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമെന്താണെന്നും ഇതേ കുറിച്ച് ആരോടും തുറന്ന് സംസാരിക്കാത്തത് എന്താണെന്നുമൊക്കെ ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍.

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X