twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹി സര്‍ എന്ന അതുല്യ പ്രതിഭയിലൂടെ സിനിമ എന്നിലേക്ക് എത്തിച്ചേരുകയായിരുന്നു! ഗുരുനാഥനെക്കുറിച്ച് ഭാമ

    By Prashant V R
    |

    ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഭാമ. നിവേദ്യത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെയാണ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയത്. ലോഹിതദാസിനെക്കുറിച്ച് ഭാമയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമ എന്നിലേക്കു എത്തിച്ചേരുകയായിരുന്നു് ലോഹിതദാസ് എന്ന അതുല്യപ്രതിഭയിലൂടെ എന്ന് ഭാമ തന്റെ പോസ്റ്റില്‍ പറയുന്നു.

     lohithadas-bhama

    ഭാമയുടെ വാക്കുകളിലേക്ക്: അമരാവതിയിലെ നനഞ്ഞ പൂവ്.. ജൂണ്‍ മാസത്തിനെപ്പോഴും മഴയുടെ ഗന്ധമാണുള്ളത്. മുന്‍പൊക്കെ മഴക്കാലമാകുമ്പോള്‍ വേദന നിറഞ്ഞ ഓര്‍മ്മകള്‍ ആവും മനസ്സിലേക്കു വരിക. കാരണം, വര്ഷങ്ങള്ക്കു മുന്‍പുള്ള ഒരു മഴക്കാലത്താണ്, ജൂണ്‍ 12 നാണു എന്റെ അച്ഛനെ എനിക്ക് നഷ്ടമാകുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജൂണ്‍ 28 ന് പിതൃതുല്യനായ ഗുരു 'ലോഹിസാറും' കടന്നുപോയി.

    സുരേഷേട്ടന്‍ എനിക്ക് വല്യേട്ടനെ പോലെയാണ്! കാരണം തുറന്നുപറഞ്ഞ് നടി രാധികസുരേഷേട്ടന്‍ എനിക്ക് വല്യേട്ടനെ പോലെയാണ്! കാരണം തുറന്നുപറഞ്ഞ് നടി രാധിക

    പിന്നീട് കടന്നു വരുന്ന ഓരോ ജൂണിലെ മഴയും കാറ്റും കൊണ്ടുവരുന്നത് ഈ ഓര്മകളെയായിരുന്നു. സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു. അതും 'ലോഹിതദാസ് ' എന്ന അതുല്യപ്രതിഭയിലൂടെ! അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോളിലൂടെ! എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും വിജയത്തിനും സന്തോഷങ്ങള്‍ക്കും കാരണമായ, അനുഗ്രഹമായ ആ സിനിമ, നിവേദ്യം എന്ന ചിത്രം. ഒരുപാട് നന്ദി ...സാറിനും കുടുംബത്തിനും! ഇന്നും ഓര്‍ക്കുന്നു ലോഹിസാറും, ഒറ്റപ്പാലവും, ലക്കിടിയും, അമരാവതിയുമെല്ലാം...

    'പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം''പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം'

    അമരാവതിയുടെ ഇളംതണുപ്പും, പച്ചപായലിന്റെ മണവും പിന്നെ 'വിശാലം ചേച്ചി' ഉണ്ടാക്കിയിരുന്ന നല്ല ചൂടുകഞ്ഞിയുടെയും പപ്പടത്തിന്റെയും മണം ഓര്‍മകളായി ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു. ഒപ്പം ആ വീടിനു മുന്നിലെ ചാരുകസേരയില്‍ എവിടെയൊക്കെയോ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ആലോചിച്ചിരിക്കുന്ന ലോഹിസാര്‍ എന്ന യോഗിയേയും ....ഒരിക്കലും മായാത്ത ഓര്‍മ്മകള്‍, ഭാമ കുറിച്ചു. ലോഹിതദാസിന്റെ സംവിധാനത്തില്‍ 2007ലായിരുന്നു നിവേദ്യം പുറത്തിറങ്ങിയത്. വിനു മോഹനായിരുന്നു ചിത്രത്തില്‍ ഭാമയുടെ നായകനായി എത്തിയത്. നെടുമുടി വേണു, ഭരത് ഗോപി, എബി പദ്മകുമാര്‍, അപര്‍ണാ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നിവേദ്യം.

    വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം! നടി വനിതയുടെ ഭര്‍ത്താവിനെതിരെ പരാതിവിവാഹ മോചനം നേടാതെ രണ്ടാം വിവാഹം! നടി വനിതയുടെ ഭര്‍ത്താവിനെതിരെ പരാതി

    Read more about: lohithadas bhama
    English summary
    actress bhama remebering her debut film director lohithadas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X