നഷ്ടപ്പെട്ടത് തിരിച്ചുപിടിയ്ക്കാന്‍ ഭാമ തീരുമാനിച്ചു
'നിവേദ്യ'ത്തിലെ അരങ്ങേറ്റത്തിന് ശേഷം ഏഴ് വര്‍ഷമായി ഭാമ സിനിമാ ലോകത്തുണ്ട്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറമെ കന്നടയിലും തമിഴിലുമൊക്കെ നല്ല ഒരുപാട് വേഷങ്ങള്‍ ചെയ്തു. പക്ഷെ അതിനിടയില്‍ പലതും ഭാമയ്ക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ അത് തിരിച്ചുപിടിയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ വര്‍ഷം ഈ സമയം ഭാമ ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള തിരക്കിട്ട യാത്രയിലായിരുന്നു. കന്നടയില്‍ തിരക്കുകൂടി. അതോടെ പഠിക്കാനോ വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാനോ ഒന്നും കഴിഞ്ഞില്ല. അഭിനയത്തില്‍ താന്‍ സംതൃപ്തയാണെന്ന് പറഞ്ഞ ഭാമ, കന്നട സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് പ്രൊഫഷനെ നേരിടേണ്ടതെങ്ങനെയാണെന്ന് മനസ്സിലായതെന്നാണ് പറയുന്നത്.

കന്നടയില്‍ ഒരു വര്‍ഷം മൂന്ന് സിനിമകള്‍ ചെയ്താല്‍ മലയാളത്തില്‍ ഒരു സിനിമ എന്ന കണക്കില്‍ താന്‍ അഭിനയിച്ചു. തന്റെ നല്ല വര്‍ഷങ്ങളെല്ലാം സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ കാരാറൊപ്പിടുമ്പോള്‍ മുതല്‍ നമ്മളുടെ ജീവിതവും ആത്മാവും സമര്‍പ്പിച്ച് നമ്മള്‍ ജോലി ചെയ്യും. അപ്പോള്‍ നമ്മള്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി പോലും ചിന്തിക്കാറില്ല. അതിനാല്‍ത്തന്നെ ഇനി രണ്ട് ഭാഷകളിലും കുറച്ച് നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാമ വ്യക്തമാക്കി.
അതേ സമയം അധികമൊന്നും സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും ഭാമ പറയുന്നു. സിനിമ എല്ലാമാണെന്നും അവിടെ നിന്നാണ് തനിക്ക് തന്റെ കഴിവുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും ഭാമ പറഞ്ഞു. സിനിമ പോലെ തന്നെ പ്രധാനമാണ് പഠനവും. ഇപ്പോള്‍ സൈക്കോളജിയില്‍ ഡിഗ്രി ചെയ്യാനുള്ള ശ്രമിത്തിലാണ്. അതിനിടയില്‍ ഫോട്ടോഗ്രഫി പഠിക്കാനും താത്പര്യമുണ്ടെന്ന് ഭാമ പറഞ്ഞു.
വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പതിവ് പല്ലവി. വിവാഹത്തെ കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അമ്മയുടെ ലിസ്റ്റില്‍ അക്കാര്യം ഉണ്ടെന്നും ഭാമ പറഞ്ഞു. വിവാഹം പ്രധാനമാണ്. നല്ല ഒരു ആലോചന വന്നാല്‍ വിവാഹം ചെയ്യുന്നതില്‍ തനിക്ക് ബുദ്ധിമിട്ടുകള്‍ ഇല്ല- ഭാമ പറഞ്ഞു.


Click it and Unblock the Notifications