ഭാമ ഇനി അരുണിന് സ്വന്തം! വിവാഹചിത്രങ്ങള്‍ പുറത്ത്! ആശംസയുമായി സുരേഷ് ഗോപിയും സംഘവും!

Recommended Video

Bhama Wedding Exclusive Visuals | FilmiBeat Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണാണ് താരത്തെ ജീവിതസഖിയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു മെഹന്ദി ചടങ്ങ് നടന്നത്. മെഹന്ദി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അരുണിന്റെ കൈപിടിച്ചായിരുന്നു താരം ചടങ്ങിലേക്ക് എത്തിയത്. മഞ്ഞയില്‍ അതീവ സുന്ദരിയായുള്ള ഭാമയുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ താരവും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിംപിളായാണ് താരം അണിഞ്ഞൊരുങ്ങിയത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. പക്കാ അറേഞ്ച്ഡായാണ് വിവാഹമെന്ന് ഭാമ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് ചടങ്ങിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് സ്വന്തമായി യൂട്യബ് ചാനല്‍ തുടങ്ങിയത്. പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ഭാമ വിവാഹിതയായി

ഭാമ വിവാഹിതയായി

ജനുവരിയിലായിരിക്കും വിവാഹമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകള്‍ നടത്തിയതോടെയാണ് വിവാഹത്തീയതി പരസ്യമായത്. അരുണിന്‍റെ കൈപിടിച്ചായിരുന്നു ചടങ്ങിലേക്ക് താരമെത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയായാണ് വിവാഹവും നടത്തിയത്.

സുരേഷ് ഗോപിയും മിയയും

സുരേഷ് ഗോപിയും മിയയും

സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മെഹന്ദി ചടങ്ങിലും വിദ്യ വിനുമോഹന്‍ പങ്കെടുത്തിരുന്നു. സിംപിളായാണ് വിവാഹം നടത്തുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. സിംപിള്‍ ആന്‍ഡ് എലഗെന്‍റ് നവവധുവായാണ് ഭാമ എത്തിയതും.

പ്രണയവിവാഹമല്ല

പ്രണയവിവാഹമല്ല

പ്രണയ വിവാഹമല്ല തങ്ങളുടേത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണ് വിവാഹം. ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും അതാസ്വദിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

നിവേദ്യത്തിലൂടെ സിനിമയിലേക്ക്

നിവേദ്യത്തിലൂടെ സിനിമയിലേക്ക്

2007ലായിരുന്നു ഭാമ സിനിമയില്‍ തുടക്കം കുറിച്ചത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു താരത്തിന്‍റെ വരവ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ താരത്തെ മലയാളക്കര ഏറ്റെടുത്തിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

കൊച്ചിയിലേക്ക്

കൊച്ചിയിലേക്ക്

ബിസിനസ്സുകാരനാണ് അരുണ്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്തുമാണ്. വിവാഹ ശേഷം കൊച്ചിയില്‍ സെറ്റിലാവാനുള്ള പ്ലാനിലാണ് തങ്ങളെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം കൊച്ചിയില്‍ വിരുന്ന് നടത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഒട്ടുമിക്ക താരങ്ങളും സംവിധായകരുമൊക്കെയായി അടുത്ത സൗഹൃദമുണ്ട് ഭാമയ്ക്ക്.

നടിയായല്ല കാണുന്നത്

കേരളത്തെ ഒരുപാട് ഇഷ്ടപ്പെടുന്നയാണ് അരുണ്‍. അതിനാലാണ് കൊച്ചിയില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചത്. അഭിനേത്രിയായല്ല അദ്ദേഹം തന്നെ കാണുന്നതെന്നും ഭാമ പറഞ്ഞിരുന്നു. . ഭാമയുടെ സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരിലൊരാളുടെ പേര് അരുണെന്നാണ്. അദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റും കുടുംബസുഹൃത്തുമാണ് ഈ അരുണ്‍. കാനഡയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ ബന്ധമാണ് തന്നെ അരുണിലേക്ക് അടുപ്പിച്ചതെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X