സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ലെന്നാണ് ഉദ്ദേശിച്ചത്! ആശയം മനസിലാക്കണമെന്ന് നടി ഭാമ

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിനോട് അനുബന്ധിച്ച് നടി ഭാമയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളായിരുന്നു ഇന്ന് നടന്നത്. വിവാഹ ജീവിതത്തെ പറ്റിയും സ്ത്രീധനം കൊടുത്തുള്ള വിവാഹത്തെ കുറിച്ചുമൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചില പോസ്റ്റുകള്‍ നടി പങ്കുവെച്ചത്.

ഇത് വളരെ പെട്ടെന്ന് വൈറലായി മാറുകയും ഭാമയുടെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥകളായി മാറുകയും ചെയ്തു. സ്ത്രീകള്‍ വിവാഹം കഴിക്കരുതെന്ന തരത്തില്‍ നടി പറഞ്ഞതാണ് വളച്ചൊടിക്കപ്പെട്ടത്. എന്നാല്‍ പറഞ്ഞതിലെ വസ്തുത മറ്റൊരു രീതിയില്‍ മനസിലാക്കപ്പെട്ടതാണെന്നും പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോള്‍.

bhama

നടി ഭാമയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞതായി നേരത്തെ മുതല്‍ പ്രചരണം ഉണ്ടായിരുന്നു. വിവാഹമോചനത്തെ പറ്റി നടി ഒരിക്കലും തുറന്ന് സംസാരിച്ചില്ലെങ്കിലും താന്‍ ഒറ്റയ്ക്കാണെന്ന് നടി പറഞ്ഞിരുന്നു. താനിപ്പോള്‍ മകള്‍ക്കൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയാണെന്നാണ് മുന്‍പൊരിക്കല്‍ പറഞ്ഞത്. ഇതിനിടയിലാണ് ചില പോസ്റ്റുകളുമായി ഭാമ എത്തിയത്.

അത്തരത്തില്‍ ഭാമയുടെ ഇന്‍സ്റ്റാഗ്രാമിലെ ചില സ്‌റ്റോറികളായിരുന്നു പുതിയ തലക്കെട്ടുകള്‍ക്ക് കാരണമായത്. 'വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും.

ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...' എന്നിങ്ങനെയുള്ള ചില എഴുത്തുകളാണ് നടി ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ചത്. ഇത് വാര്‍ത്തകളില്‍ നിറഞ്ഞതോടെ നടിയെ വിമര്‍ശിച്ചും ചിലരെത്തി. ഒടുവില്‍ താന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഭാമ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

bhama

'ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്.

'അങ്ങനെ സ്ത്രീകള്‍ വിവാഹം ചെയ്യരുതേ എന്നാണ്.' വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു. നന്ദി... എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നും പറഞ്ഞാണ് ഭാമ പുതിയ എഴുത്ത് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X