»   » കൗതുകത്തിന് വേണ്ടി ചെയ്തത് എന്റെ സമാധാനം കളഞ്ഞു, അഭിമുഖത്തില്‍ ചതിച്ചത്

കൗതുകത്തിന് വേണ്ടി ചെയ്തത് എന്റെ സമാധാനം കളഞ്ഞു, അഭിമുഖത്തില്‍ ചതിച്ചത്

By: Sanviya
Subscribe to Filmibeat Malayalam

മാധ്യമങ്ങള്‍ കൗതുകത്തിന് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിച്ചത് തന്റെ സമാധാനം ഇല്ലാതാക്കിയതായി ഭാവന. അഭിമുഖത്തിന് വേണ്ടി വരുന്നവരെ താരം തന്ത്രപൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് കാരണം ഇതാണെന്നും പറയുന്നു.

ആദ്യമൊക്കെ അഭിമുഖങ്ങള്‍ വഴി ആരാധകരോട് തുറന്ന് സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ തുടങ്ങി. തന്നെ സംബന്ധിച്ച് ഇപ്പോള്‍ മോശം അനുഭവങ്ങളാണ് അഭിമുഖങ്ങള്‍ തന്നതെന്നും ഭാവന പറയുന്നു.

കൗതുകത്തിന് വേണ്ടി ചെയ്തത് എന്റെ സമാധാനം കളഞ്ഞു, അഭിമുഖത്തില്‍ ചതിച്ചത്

എന്റെ സ്വകാര്യ കാര്യങ്ങള്‍ വീട്ടുകാര്‍ മാത്രം അറിയുന്നതാണ് തനിക്ക് ഇഷ്ടം. തന്റെ സ്വകാര്യ ജീവിതത്തിലും സന്തോഷത്തിലും മറ്റുള്ളവര്‍ ഇടപ്പെടുന്നത് ഇഷ്ടമല്ലെന്നും ഭാവന പറയുന്നു.

കൗതുകത്തിന് വേണ്ടി ചെയ്തത് എന്റെ സമാധാനം കളഞ്ഞു, അഭിമുഖത്തില്‍ ചതിച്ചത്

അഭിമുഖത്തിന് എത്തുന്നവരുടെ ഉദ്ദേശം മനസിലാകും. ഇപ്പോള്‍ അഭിമുഖം ചെയ്യാന്‍ എത്തുന്നവരെ തന്ത്രപൂര്‍വം ഒഴിവാക്കുകയാണെന്നും നടി പറയുന്നു.

കൗതുകത്തിന് വേണ്ടി ചെയ്തത് എന്റെ സമാധാനം കളഞ്ഞു, അഭിമുഖത്തില്‍ ചതിച്ചത്

ഗോസിപ്പുകള്‍ വിരാമമിട്ട് അടുത്തിടെ ഭാവന തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. കന്നട പ്രൊഡ്യൂസറായ നവീണാണ് കാമുകന്‍. 2014ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാലും നീണ്ടു പോകുകയായിരുന്നു. ഭാവന പറഞ്ഞിരുന്നു.

കൗതുകത്തിന് വേണ്ടി ചെയ്തത് എന്റെ സമാധാനം കളഞ്ഞു, അഭിമുഖത്തില്‍ ചതിച്ചത്

ഹലോ നമസ്‌തേ എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. മിയ, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച കുടുംബ ചിത്രമായ ഹലോ നമസ്‌തേ ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്.

English summary
Actress Bhavana about interviews.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam