മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഭാവനയും നവീനും, പ്രിയതമന് സ്‌നേഹ ചുംബനം നല്‍കി താരം

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ഭാവന. നായികയായും സഹനടിയായുമെല്ലാം ഭാവന മലയാളത്തില്‍ തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്ന താരമാണ് ഭാവന. വിവാഹ ശേഷം മലയാളം വിട്ട താരം കന്നഡ സിനിമകളിലാണ് കൂടുതല്‍ എത്തിയത്. 2018ലായിരുന്നു കന്നഡ നിര്‍മ്മാതാവും നടനുമായ നവീനുമായുളള നടിയുടെ വിവാഹം നടന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഭാവനയുടെയും നവീന്റെയും വിവാഹ ചിത്രങ്ങളെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് റിസപ്ഷനില്‍ ചലച്ചിത്ര ലോകത്തെ നടിയുടെ സുഹൃത്തുക്കളെല്ലാം പങ്കെടുത്തിരുന്നു. വിവാഹ ശേഷം നവീനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് ഭാവന.

മലയാളത്തില്‍ ഇപ്പോഴില്ലാത്ത

മലയാളത്തില്‍ ഇപ്പോഴില്ലാത്ത താരം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരാധകര്‍ക്ക് മുന്നില്‍ എത്താറുളളത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഭാവന പങ്കുവെക്കാറുളളത്. അതേസമയം ഭാവനയുടെയും നവീന്റെയും മൂന്നാം വിവാഹ വാര്‍ഷിക ദിനമാണിന്ന്.

വിവാഹ വാര്‍ഷികത്തില്‍

വിവാഹ വാര്‍ഷികത്തില്‍ ഭാവനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. നവീനൊപ്പമുളള ചിത്രങ്ങളും അതിന് നടി നല്‍കിയ ക്യാപ്ഷനുമായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്നാം വിവാഹ വാര്‍ഷികത്തില്‍ നവീന് സ്‌നേഹ ചുംബനം നല്‍കിയാണ് ഭാവന എത്തിയത്. ഭര്‍ത്താവിനൊപ്പമുളള രണ്ട് ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവീനൊപ്പമുളള പുതിയ ചിത്രങ്ങള്‍ക്കൊപ്പം

നവീനൊപ്പമുളള പുതിയ ചിത്രങ്ങള്‍ക്കൊപ്പം നടി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറി. എന്നും എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന സ്‌നേഹം തുളുമ്പുന്ന ക്യാപ്ഷനിലാണ് പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാവനയുടെ പോസ്റ്റിന് പിന്നാലെ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു.

നടിക്കും നവീനും ആശംസകള്‍

ഗായിക സയനോര, ദിപ്തി വിധുപ്രതാപ്, സജിന്‍, കവിതാ നായര്‍, മധു വാര്യര്‍. മുന്ന സൈമണ്‍, ഹേമന്ദ് മേനോന്‍ ഉള്‍പ്പെടെയുളള താരങ്ങളും ആരാധകരുമെല്ലാം നടിക്കും നവീനും ആശംസകള്‍ നേര്‍ന്ന് എത്തി. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്.

ത്രില്ലര്‍ ചിത്രത്തില്‍ സഹനടിയായാണ്

ത്രില്ലര്‍ ചിത്രത്തില്‍ സഹനടിയായാണ് ഭാവന അഭിനയിച്ചത്. മോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച താരമാണ് ഭാവന. ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

ഭാവനയുടെ പോസ്റ്റ്

Recommended Video

ഭാവനയുടെ കല്യാണത്തിന് പങ്കെടുക്കാത്തവർ | filmibeat Malayalam

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X