'റോമിയോ'യില്‍ തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്, ഭാവനയ്ക്ക് ആശംസ നേര്‍ന്ന് സിനിമാലോകം

ലളിതമായി നടത്തിയ നിശ്ചയ ചടങ്ങില്‍ സിനിമാലോകത്തു നിന്നും എത്തിയത് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ മൂന്നുപേരാണ്.

By Nihara

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഭാവനയ്ക്ക് ആശംസയുമായി സിനിമാലോകം. അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച് വളരെ രഹസ്യമായാണ് വിവാഹനിശ്ചയം നടത്തിയത്. കന്നഡ നിര്‍മ്മാതാവ് നവീനും ഭാവനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയം ലളിതമായി നടത്തി കല്ല്യാണത്തിന് എല്ലാവരെയും ക്ഷണിക്കാനാണ് പദ്ധതിയെന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അഭിനേത്രി വ്യക്തമാക്കി.

ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാന്‍. വീട്ടില്‍ വെച്ച് ലളിതമായ ചടങ്ങാണ് നടത്തിയതെന്നും ഭാവന പറഞ്ഞു. കന്നഡ സിനിമാ നിര്‍മ്മാതാവും ഭാവനയും അടുത്ത സുഹൃത്തുക്കളായിരുന്നു.

വിവാഹനിശ്ചയം

ആര്‍ഭാടങ്ങളിലാതെ വിവാഹനിശ്ചയം

ഭാവനയുടെ വീട്ടില്‍ വെച്ചു നടന്ന നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് സിനിമാ ലോകത്തുനിന്നും ചടങ്ങിനെത്തിയത്.

വരനെക്കുറിച്ച്

പ്രതിശ്രുത വരനെക്കുറിച്ച് ഭാവന

കന്നഡ സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായാണ് ഭാവനയുടെ വിവാഹ നിശ്ചയം നടത്തിയത്. നവീനുമായി അഞ്ചു വര്‍ഷമുണ്ട്. തന്റെ ആദ്യ ചിത്രമായ റോമിയോ നിര്‍മ്മിച്ചത് നവീനാണെന്നും ഭാവന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഗോസിപ്പുകള്‍ക്ക് അവസാനം

ഗോസിപ്പുകളോട് വിട

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സില്‍ ഇടെ പിടിച്ച നായികയാണ് ഭാവന. പാപ്പരാസികള്‍ ഭാവനയെയും വെറുതെ വിട്ടിരുന്നില്ല. പുതിയ സിനിമ ഇറങ്ങുന്നതിന് മുന്നോടിയായുള്ള പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. നവീനുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

ആദ്യ സിനിമ

പരിമളമെന്ന തമിഴത്തിയെ മറക്കില്ല

ക്യംപസ് പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്കെത്തിയത്. ചിത്രത്തില്‍ പരിമളമെന്ന തമിഴത്തിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രം കണ്ട പ്രേക്ഷകരാരും ഈ കഥാപാത്രത്തെ മറന്നു കാണുകയില്ല. ചിത്രത്തിലെ നായികയായ രേഉകാ മേനോനെ പിന്നീട് അധിക സിനിമയിലൊന്നും കണ്ടിട്ടില്ല. എന്നാല്‍ സഹനായികയായി രംഗത്തെത്തിയ ഭാവനയാവട്ടെ പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

സിനിമാലോകത്തു നിന്നും ആശംസ

ആശംസകളുമായി സഹപ്രവര്‍ത്തകര്‍

വളരെ രഹസ്യമായി അധികമാരെയും ക്ഷണിക്കാതെ നടത്തിയ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അടുത്ത കൂട്ടുകാരെയൊക്കെ അറിയിച്ചു നടത്തിയ ചടങ്ങില്‍ സിനിമാ ലോകത്തു നിന്നും മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, രമ്യാ നമ്പീശന്‍ എന്നിവരാണ് പങ്കെടുത്തത്. സഹപ്രവര്‍ത്തകയ്ക്ക് ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. അനൂപ് മേനോന്‍, ഇന്ദ്രജിത്ത്, ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയവര്‍ ഭാവനയുടെ ചിത്രം സഹിതമാണ് ആശംസ നേര്‍ന്നിട്ടുള്ളത്.

മുന്‍പേ തീരുമാനിച്ചിരുന്നു

പലകാരണങ്ങളാല്‍ മാറ്റിവെച്ചു

ദീര്‍ഘനാളായി അടുത്ത സുഹൃത്തുക്കളായിരുന്ന നവീനും ഭാവനയും വിവാഹിതരാവാന്‍ തീരുമാനിച്ചിട്ട് കാലം കുറച്ചായി. എന്നാല്‍ കുടുംബത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.

സിനിമാ തിരക്കുകള്‍

സിനിമയില്‍ സജീവമാണ്

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയ ഹണിബീയുടെ രണ്ടാം ഭാഗമാണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പൃഥ്വി, നരേന്‍ ഭാവന

റോബിന്‍ഹുഡ് ടീമിനൊപ്പം വീണ്ടും

റോബിന്‍ഹുഡിനു ശേഷം പൃഥ്വിരാജ്, നരേന്‍ എന്നിവരോടൊപ്പം ഭാവനയും വേഷമിടുന്ന ആദമിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ തരംഗമായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവന നായികയായെത്തുമെന്നാണ് സൂചന.

പൃഥ്വിരാജിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X