ഭാവന ഹോം ക്വാറന്‍റൈനില്‍! മുത്തങ്ങയിലെത്തിയ സര്‍പ്രൈസ് അതിഥി സഹോദരനൊപ്പം വീട്ടിലേക്ക്
നമ്മളെന്ന ചിത്രത്തിലൂടെയാണ് ഭാവന പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. സഹോദരി വേഷത്തില്‍ നിന്നും ഉപനായികയിലേക്ക് മാറിയ താരം പിന്നീട് നായികയായി മാറുകയായിരുന്നു. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്ന ഭാവനയ്ക്ക് അന്യഭാഷയിലേക്കെത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.
ബെംഗലുരുവില്‍ നിന്ന് തൃശ്ശൂരിലെ വീട്ടിലേക്കെത്തിയ താരം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുത്തങ്ങ അതിര്‍ത്തിയിലെത്തിയ അതിഥിയെ കണ്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ജീവനക്കാരും അമ്പരന്നിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു താരം മുത്തങ്ങയിലേക്ക് എത്തിയത്. അതിര്‍ത്തി വരെ ഭാവനയെ കൊണ്ടുവിട്ടത് ഭര്‍ത്താവായിരുന്നു. പിന്നീട് സഹോദരനൊപ്പമായാണ് താരം യാത്ര ചെയ്തത്. പോലീസ് അകമ്പടിയോടെയായിരുന്നു താരം വീട്ടിലേക്ക് യാത്ര തിരിച്ചത്.
ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജ് കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. പൊതുപരിപാടിയില്‍ ഒപ്പം പങ്കെടുത്തവര്‍ ക്വാറന്‍റൈനില്‍ പോയതോടെയാണ് സുരാജിനോടും ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനായി നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയായാണ് ഭാവനയും ഹോം ക്വാറന്‍റൈനിലാണെന്നുള്ള വാര്‍ത്തയെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധ നേടാറുണ്ട്. ലോക് ഡൗണ്‍ സമയം എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജിമ്മിലെ വര്‍ക്കൗട്ട് മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. ജിമ്മില്‍ പോവാന്‍ കഴിയാറില്ലെങ്കിലും വര്‍ക്കൗട്ടിന് യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ഭാവന പറഞ്ഞിരുന്നു.
പൃഥ്വിരാജ് ചിത്രമായ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. തെലുങ്കിലും കന്നഡയിലും സജീവമായ താരം എന്നാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. അത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. ആരാധകരാവട്ടെ ഈ മറുപടിയില്‍ തൃപ്തരായിരുന്നുമില്ല. തിരിച്ചുവരവിനെക്കുറിച്ച് യാതൊരു സൂചനകളുമില്ലെങ്കിലും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്. ഭാവന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് വൈറലാവുന്നതിന് പിന്നിലെ പ്രധാന കാരണവും ഈ ഇഷ്ടമാണ്.


Click it and Unblock the Notifications