വാര്‍ത്ത തെറ്റ്, വിവാഹം ഇപ്പോഴില്ല: ഭാവന
എന്റെ മനസ്സില്‍ ഒരാളുണ്ടെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നും ഭാവന പറഞ്ഞതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പരക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം രംഗത്ത് വന്നിരിക്കുകയാണ്. വിവാഹത്തെ പറ്റി പരക്കുന്ന വാര്‍ത്തകളെല്ലാം അസംബന്ധമാണെന്നും കല്യാണം ഉടനില്ലെന്നും ഭാവന അറിയിച്ചു.
കന്നട നിര്‍മാതാവായ നവീനുമായി ഭാവന അടുപ്പത്തിലാണെന്നും കല്യാണം ഉടനുണ്ടാകുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത് പെട്ടെന്നാണ്. ആഗസ്തിലോ സെപ്തംബറിലോ ആയിരിക്കും വിവാഹമെന്നും ഇരുവീട്ടുകാരും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 2012ല്‍ ഇറങ്ങിയ ഭാവനയുടെ റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍.

എന്നാല്‍ ഇത്തരത്തില്‍ പരക്കുന്ന ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഭാവനയുടെ രംഗപ്രവേശം. നേരത്തെ എന്റെ വിവാഹം കഴിഞ്ഞെന്നു പോലും വാര്‍ത്തകളുണ്ടായിരുന്നു. എന്റെ വിവാഹം എല്ലാവരെയും അറിയിച്ചുകൊണ്ടേ നടക്കൂ. അത് പ്രണയമാണോ എന്നും ആരാണെന്നുമൊക്കെ അപ്പോള്‍ അറിയിക്കുകയും ചെയ്യുമെന്ന് ഭാവന വ്യക്തമാക്കി.
എന്നാല്‍ അടുത്തിടെ നല്‍കിയ ഒരഭമിഖത്തില്‍ താരം പറഞ്ഞത് എന്റെ കഴിഞ്ഞ കാലത്തെ പറ്റിയും എന്നെ പറ്റിയും നന്നായി അറിയുന്ന ഒരാളുമായി താന്‍ പ്രണയത്തിലാണെന്നാണ്. ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും അയാളാണ്. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനാണ് ആഗ്രഹമെന്നും ഭാവന പറഞ്ഞിരുന്നു.
നമ്മളിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവന ഇപ്പോള്‍ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാമായി തിരക്കുള്ള നായികമാരിലൊരാളാണ്. നേരത്തെയും ഭാവനയുടെ വിവാഹം സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ആന്‍ ആഗസ്റ്റിന്റെ വിവാഹത്തിന് ശേഷം മറ്റൊരു സദ്യകൂടെ സിനിമാ ലോകത്തുനിന്ന് പെട്ടന്നുണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ.


Click it and Unblock the Notifications











