പ്രണയവും നഷ്ടപ്രണയവും അനുഭവിച്ചു!! ഇതൊക്കെ ഇല്ലെങ്കിൽ എന്ത് രസം... തുറന്നു പറഞ്ഞ് ഭാവന

മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് ഭാവന. വിവാഹത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ഭാവന ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ്. 2002 ൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും താരത്തെ തേടിയെത്തുകയായിരുന്നു.

മലയളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാവന ചിത്രമാണ് 99. തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി വാരിക്കൂട്ടിയ 96 ന്റെ കന്നട റീമേക്കാണ് 99. ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. സ്കൂൾ പ്രണയം പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിത ജീവിതത്തിലെ പ്രണയ നിമിഷത്തെ കുറിച്ചും പ്രണയനഷ്ടത്തെ കുറിച്ചും ഭാവന തുറന്നു പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്.

 സ്കൂൾ കാലഘട്ടത്തിലെ പ്രണയം

സ്കൂൾ കാലഘട്ടത്തിലെ പ്രണയം

തനിയ്ക്ക് സ്കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നു എന്ന് ഭാവന പറഞ്ഞു. കാരണം ഗോൾസ് ഓൾലി കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ സ്കൂൾ കാലഘട്ടത്തിൽ പ്രണയിക്കാൻ അവസരം ഉണ്ടായിരുന്നില്ല. 15 ാം വയസ്സിലാണ് സിനിമയിൽ എത്തുന്നത്. അതുകൊണ്ട് കോളേജിൽ പോയി പ്രണയത്തിലാകാനും കഴിഞ്ഞില്ലെന്നും ഭാവന പറയുന്നു.

 നഷ്ട പ്രണയത്തെ കുറിച്ച്

നഷ്ട പ്രണയത്തെ കുറിച്ച്

പ്രണയവും നഷ്ടപ്രണയവും ഒരുപോലെ എക്സ്പീരിയൻസ് ചെയ്തിട്ടുളള ആളാണ് താൻ. ഇവ രണ്ടും ഒരുപോലെ മനസ്സിൽ താലോലിക്കുന്ന മനോഹരമായ ഓർമകളാണ്. മുൻ കാമുകനെ പെട്ടെന്ന് കണ്ടുമുട്ടിയാൽ അതിൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ട. മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുക. ആദ്യമൊക്കെ ആ വ്യക്തിയെ കാണുമ്പോൾ ബുദ്ധിമുട്ടുകൾ തോന്നാം എന്നാൽ അതിൽ നെഗറ്റീവായി ഒന്നുമില്ല. തനിയ്ക്ക് പ്രണയമെന്നാൽ അമൂല്യമാണെന്നും ബാവന കൂട്ടിച്ചേർത്തു.

പ്രണയത്തിൽ മോശാനുഭവം

പ്രണയത്തിൽ മോശാനുഭവം

തനിയ്ക്ക് ഇതുവരെ പ്രണയത്തിൽ മോശം അനുഭവം ഉണ്ടായിട്ടില്ല. ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണ്. വർഷങ്ങൾക്ക് ശേഷം പ്രണയത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് വളരെ മനോഹരമായ സംഗതിയാണ്. പരസ്പരം കുറ്റപ്പെടുത്തലുകളില്ലാതെ സാധാരണക്കാരെ പോലെ വളരെ പരിശുദ്ധമായിട്ടാകും പ്രണയത്തെ കുറിച്ച് സംസാരിക്കുക. പ്രണയം അൺകണ്ടീഷ്ണലാണ്.

പ്രായം കൂടുന്തോറും പ്രണയത്തിലും മാറ്റം

പ്രായം കൂടുന്തോറും പ്രണയത്തിലും മാറ്റം

പ്രായം കൂടുന്തോറും കാഴ്ചപ്പാടിലും മാറ്റം സംഭവിക്കും. 20 വയസ്സിലെ തന്റെ പ്രണയവും 30 വയസ്സിലെ പ്രണയവും വ്യത്യസ്തമാണ്. പ്രണയം മാത്രമല്ല ജീവിതത്തിലെ കാഴ്ചപ്പാടുകളിലും വ്യത്യാസമുണ്ടാകും. ബന്ധങ്ങളിൽ എല്ലാവർക്കും പ്രശ്നങ്ങൾ നേരിടാറുണ്ട്. അത് അവസാനിക്കുമ്പോൾ അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. പിന്നെ മറ്റൊരാളെ കണ്ടുമുട്ടും അയാളെ വിവാഹം കഴിച്ച് ജീവിക്കും. എങ്കിൽ തന്നേയും നഷ്ടപ്രണയങ്ങൾ വളരെ മനോഹരമാണ്. അതൊന്നുമില്ലാതെ ജീവിതത്തിൽ ഒരു രസവുമുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X