'സെല്‍ഫികള്‍ എടുത്ത് രസിക്കുന്ന ചില രാത്രികള്‍ അടിപൊളിയാണ്'! പുതിയ ചിത്രങ്ങളുമായി ഭാവന

By Prashant V R

മലയാളത്തില്‍ ഒരു കാലത്ത് മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ഭാവന. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വിവാഹത്തിന് ശേഷം കന്നഡത്തിന്റെ മരുമകളായ താരം ബാംഗ്ലുരാണ് സ്ഥിര താമസമാക്കിയത്. മലയാളത്തില്‍ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചിരുന്നത്. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

bhavana

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ കന്നഡ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്.

ലോക് ഡൗണ്‍ കാലത്ത് തന്റെ പുതിയ സെല്‍ഫി ചിത്രങ്ങളുമായി ഭാവന എത്തിയിരുന്നു. ഈ സമയത്തെ വിരസത വെളിപ്പെടുത്തുകയാണ് താരം. ഇന്‍സ്റ്റഗ്രാം പേജില്‍ പല ഭാവങ്ങളിലുളള സെല്‍ഫികള്‍ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഭര്‍ത്താവ് നവീനുമൊത്ത് ഡിന്നര്‍ തയ്യാറാക്കാന്‍ പോവുകയാണെന്നും അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഹാഷ്ടാഗുകളിലൂടെ ഭാവന പറയുന്നുണ്ട്.

കുറെ സെല്‍ഫികളെടുത്ത് രസിക്കുന്ന ചില രാത്രികള്‍ അടിപൊളിയാണെന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ഭാവന നല്‍കിയിരിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ഭാവന എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. കന്നഡത്തില്‍ തിരക്കുളള താരം ഇടയ്ക്കിടെ കേരളത്തിലേക്കും എത്താറുണ്ട്. 2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്.

നടിയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു. നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ ടെലിവിഷന്‍ ഷോകളിലും നടി പങ്കെടുത്തിരുന്നു. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X