പുതിയ ലുക്കില്‍ ഭാവനയുടെ മനോഹര ചിത്രങ്ങള്‍! ചില ചിത്രങ്ങള്‍ എപ്പോഴും സ്‌പെഷ്യലാണ്
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി ഭാവന. വിവാഹ ശേഷം കേരളം വിട്ട താരം ബാംഗ്ലൂരിലായിരുന്നു സ്ഥിര താമസമാക്കിയിരുന്നത്. അടുത്ത സുഹൃത്തായിരുന്ന നവീനായിരുന്നു ഭാവനയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ കന്നഡ സിനിമയിലായിരുന്നു ഭാവന കൂടുതല്‍ സജീവമായിരുന്നത്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം ആദംജോണ്‍ എന്ന ചിത്രത്തിലാണ് നടി എറ്റവുമൊടുവിലായി അഭിനയിച്ചത്. വിവാഹ ശേഷം കന്നഡത്തില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മുന്നേറികൊണ്ടിരിക്കുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളള താരമാണ് ഭാവന. ഭാവനയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം നടിയുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചില ചിത്രങ്ങള്‍ എന്നും സ്‌പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Recommended Video
ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി ഭാവനയുടെ അടുത്ത സുഹൃത്തായ സയനോരയും എത്തിയിരുന്നു. സുന്ദരി ബേബി എന്നാണ് സയനോര ഭാവനയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് ഭാവന. കന്നഡത്തില്‍ 96ന്റെ റീമേക്കായ 99യായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 99ന് പിന്നാലെ ബജ്‌റംഗി 2, ഇന്‍സ്‌പെക്ടര്‍ വിക്രം തുടങ്ങിയ സിനിമകളും ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഭാവന. സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നിരവധി ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയിരുന്നു. അടുത്തിടെയായിരുന്നു തന്റെ 34ാം പിറന്നാള്‍ ഭാവന ആഘോഷിച്ചത്.
ലോക് ഡൗണ്‍ സമയത്തും നടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. ഇത്തവണ അമ്മയ്ക്കും സഹോദരനുമൊപ്പം തൃശ്ശൂരിലെ വീട്ടില്‍ വെച്ചായിരുന്നു ഭാവനയുടെ പിറന്നാള്‍ ആഘോഷം. ക്വാറന്റൈനീല്‍ കഴിയുന്നതിനാല്‍ ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ആയിരുന്നു നടിയുടെ പിറന്നാള്‍. പിന്നാലെ തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം നന്ദിയറിയിച്ചും നടി എത്തിയിരുന്നു. നവീനൊപ്പം ഭാവന പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


Click it and Unblock the Notifications