ഒടുവില്‍ ഭാവനയുടെ വിവാഹ തിയ്യതി പ്രഖ്യാപിച്ചു, ഇനി അധികം ദിവസമില്ല.. ഒരാഴ്ച മാത്രം!!
Recommended Video

അങ്ങനെ മലയാള സിനിമാ പ്രേമികളും സിനിമാക്കാരും കാത്തിരുന്ന ആ വിവാഹ ദിനം പ്രഖ്യാപിച്ചു. നടി ഭാവനയും കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ഇനി അധികം ദിവസമില്ല, കൃത്യം ഒരാഴ്ച മാത്രം. അടുത്ത ആഴ്ച ഈ ദിവസം ഭാവനയ്ക്ക് കല്യാണം. അതെ ഡിസംബര്‍ 22 ന് ഭാവനയ്ക്കും നവീനും വിവാഹം.
വളരെ ലളിതമായും രഹസ്യമായും നടന്ന വിവാഹ നിശ്ചയത്തിന് ശേഷം ഭാവന അറിയിച്ചിരുന്നു, എന്റെ വിവാഹം എല്ലാവരെയും അറിയിച്ചുകൊണ്ട് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന്. ആ വാക്ക് ഭാവന പാലിച്ചു. വിവാഹത്തിന് മുന്‍പ് വിവാഹക്കാര്യം മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചു.

22 ന് വിവാഹം
ഡിസംബര്‍ 22 ന് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടക്കും. വളരെ ലളിതമായിരിയ്ക്കും ചടങ്ങുകള്‍ എന്നാണ് അറിയുന്നത്. റിസപ്ഷന്റെ ഡേറ്റോ മറ്റ് കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.

മാറ്റിവച്ചെന്ന് വാര്‍ത്തകള്‍
നവീന്റെയും ഭാവനയുടെ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു എന്നും നവീന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വിവാഹം നീട്ടിവച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഭാവനയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചു.

ആ പ്രണയം
ഭാവന നായികയായെത്തിയ റോമിയോയുടെ നിര്‍മാതാവാണ് നവീന്‍. സെറ്റില്‍ വച്ച് ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയമായി വളര്‍ന്നു. വീട്ടുകാര്‍ പച്ചക്കൊടി കാട്ടിയതോടെ വിവാഹവുമായി.

നാല് വര്‍ഷം പ്രണയം
നാല് വര്‍ഷത്തോളമായി താനൊരാളെ പ്രണയിക്കുകയാണ് എന്ന് ഭാവന ഒരു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ അതാരാണെന്ന് നടി വെളിപ്പെടുത്തിയിരുന്നില്ല. അതോടെ പല നടന്മാര്‍ക്കൊപ്പവും ഭാവനയുടെ പേര് പറഞ്ഞു കേട്ടു.

നമ്മളില്‍ തുടക്കം
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ വെള്ളിത്തിരാ പ്രവേശനം. ചിത്രത്തില്‍ നായികയെക്കാള്‍ ശ്രദ്ധ ഭാവന അഴതരിപ്പിച്ച പരിമളം എന്ന കഥാപാത്രത്തിന് ലഭിച്ചു.

സഹോദരി വേഷങ്ങള്‍
പിന്നീട് ഭാവനയ്ക്ക് മലയാളത്തില്‍ സഹോദരി വേഷങ്ങളാണ് അധികവും ലഭിച്ചത്. ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ പെങ്ങളായും സ്വപ്‌നക്കൂടില്‍ മീര ജാസ്മിന്റെ അനിയത്തിയായും അഭിനയിച്ചു. തിളക്കത്തിലെ അതിഥി വേഷവും തുടക്കത്തില്‍ ചെയ്ത ചിത്രമാണ്.

ആദ്യ നായികാ വേഷം
സിഐഡി മൂസ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് ഭാവന മുന്‍നിരിലേക്ക് വരുന്നത്. സിനിമ വന്‍ വിജയമാവുകയും ഭാവന മലയാള സിനിമയില്‍ ഹിറ്റാകുകയും ചെയ്തു.

സംസ്ഥാന പുരസ്‌കാരം
2005 ലാണ് ഭാവനയെ തേടി സ്ഥാന പുരസ്‌കാരം എത്തുന്നത്. ദൈവനാമത്തില്‍ എന്ന ജയരാജ് ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം ഭാവനയ്ക്കായിരുന്നു.

തമിഴിലേക്ക്
ചിത്തിരം പേസുതെടി എന്ന ചിത്രത്തിലൂടെയാണ് ഭാവന തമിഴ് സിനിമാ ലോകത്ത് എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഭാവനയെ തേടി മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

തമിഴില്‍ ഹിറ്റായി
പിന്നീട് ഭാവന തമിഴില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. ദീപാവലി, ജയംകൊണ്ടേന്‍, വാഴ്ത്തുകള്‍, അസല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാവന തമിഴകത്ത് മിന്നിക്കയറി. അജിത്ത്, മാധവന്‍ തുടങ്ങിയവരൊക്കെയായിരുന്നു ഭാവനയുടെ നായകന്മാര്‍.

ആളുമാറി
തമിഴില്‍ പോയി തിരിച്ചെത്തുമ്പോഴേക്കും ഭാവനയുടെ രൂപം ആകെ മാറിയിരുന്നു. നാടന്‍ രൂപമൊക്കെ പോയി മോഡേണായി. വേഷത്തിലും അഭിനയത്തിലും ഒരുപാട് മറ്റങ്ങള്‍ ആരാധകര്‍ ശ്രദ്ധിച്ചു

തെലുങ്കിലേക്ക്
2008 ല്‍ ഒട്രൈ എന്ന ചിത്രത്തിലൂടെയാണ് ഭാവന തെലുങ്കിലേക്കും ശ്രദ്ധ കൊടുത്തു തുടങ്ങിയത്. പിന്നീട് ഹീറോ, മഹാത്മ, നിപ്പു എന്നീ ചിത്രങ്ങളിലൂടെയും ഭാവന തെലുങ്ക് സിനിമാ പ്രേമികളിലേക്കെത്തി.

കന്നടയില്‍
ഗംഭീര തുടക്കമാണ് ഭാവനയ്ക്ക് കന്നടയില്‍ ലഭിച്ചത്. ആദ്യ ചിത്രമാണ് ജാക്കി എന്ന ചിത്രത്തിന് തന്നെ പല പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചു. പിന്നീട് ചെയ്ത വിഷ്ണു വര്‍ധനയും റെമോയും വന്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് കന്നടയില്‍ തന്നെ സ്ഥിരമാക്കുകയായിരുന്നു.

ഇടയ്ക്കിടെ മലയാളത്തില്‍
കടനയിലും തമിഴിലും തെലുങ്കിലും തിരക്കിലായതോടെ ഭാവന മലയാളത്തില്‍ ഇടയ്ക്കിടെ മാത്രമേ വന്നുള്ളൂ. അവസരങ്ങള്‍ പ്രമുഖ നടന്‍ ഇടപെട്ട് തഴഞ്ഞതാണെന്നും ഭാവന സെലക്ടീവായതാണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു.


Click it and Unblock the Notifications